serial
കല്യാണം കഴിഞ്ഞാല്‍ ഹണിമൂണിന് പോവണം എന്നൊരു നിര്‍ബന്ധം ഞങ്ങളുടെ ഇടയിലില്ല; പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹം പോണ്ടിച്ചേരിയ്ക്ക് പോവുക എന്നതാണ്; വിവാഹശേഷം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് എലീന!
കല്യാണം കഴിഞ്ഞാല്‍ ഹണിമൂണിന് പോവണം എന്നൊരു നിര്‍ബന്ധം ഞങ്ങളുടെ ഇടയിലില്ല; പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹം പോണ്ടിച്ചേരിയ്ക്ക് പോവുക എന്നതാണ്; വിവാഹശേഷം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് എലീന!
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ എലീന പടിക്കലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത് ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ് . വര്‍ഷങ്ങളോളം നീണ്ട തന്റെ പ്രണയകഥ എലീന ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരോടാണ് പറഞ്ഞത്. അങ്ങനെ കഴിഞ്ഞ വര്‍ഷം എലീനയും രോഹിത്തും വിവാഹിതരായി. നീണ്ട കാലത്തെ പ്രണയ സാഫല്യം ആയിരുന്നു അത്.
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ ഭര്‍ത്താവുമൊന്നിച്ചുള്ള യാത്രകളെ കുറിച്ച് മനസ് തുറക്കുകയാണ് എലീന. വിവാഹശേഷം ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സാധിച്ചതും താരം വെളിപ്പെടുത്തുന്നുണ്ട്.
‘വിവാഹശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കില്‍ ചുറ്റണമെന്നായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകള്‍ കണ്ടൊരു റൈഡാണ് താന്‍ ആഗ്രഹിച്ചതെന്ന്’ എലീന പറയുന്നു.
യാത്രയുടെ കാര്യത്തില്‍ ഭര്‍ത്താവ് രോഹിത്തും താനും ഒരേ വൈബ് ഉള്ളവരാണ്. തന്റെ എല്ലാ കാര്യത്തിനും രോഹിത്തിന്റെ കട്ടസപ്പോര്ട്ടുണ്ട്. അവന്റെ കെയറിങ്ങും സ്നേഹവും പോസിറ്റീവായിട്ടുള്ള ചിന്തകളുമൊക്കെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്നാണ് എലീന പറയുന്നത്.
വിവാഹശേഷം രോഹിത്തിന്റെ കൂടെ പോകാനായി നിരവധി സ്ഥലങ്ങള്‍ കണ്ടുവെച്ചിരുന്നു. കൊവിഡ് കാലത്തെ വിവാഹമായിനാല് യാത്രവിലക്കുകള്‍ കാരണം പ്ലാന്‍ ചെയ്തതൊന്നും നടന്നില്ല. എപ്പോള്‍ പോവാന്‍ തയ്യാറെടുത്താലും ആ യാത്ര മുടങ്ങുന്നത് പതിവാണ്. അതുകൊണ്ട് തത്കാലത്തേക്ക് ഈ ആഗ്രങ്ങളൊക്കെ മാറ്റി വെച്ചിരിക്കുകായണ്.
പിന്നെ കല്യാണം കഴിഞ്ഞാല്‍ ഹണിമൂണിന് പോവണം എന്നൊരു നിര്‍ബന്ധം ഞങ്ങളുടെ ഇടയിലില്ല. അന്നും ഇന്നും വീണ് കിട്ടുന്ന ഓരോ നിമിഷവും ഞങ്ങളുടേത് മാത്രമാക്കുക, അതാണ് ഏറെ സന്തോഷം. പിന്നെ പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹം പോണ്ടിച്ചേരിയ്ക്ക് പോവുക എന്നതാണ്. ആ ട്രിപ്പ് നടത്താന്‍ സാധിച്ചതിന്റെ സന്തോഷവും എലീന പങ്കുവെക്കുന്നു.
കാണാത്ത ലോകത്തിലെ കാഴ്ചകളൊക്കെ നേരിട്ട് ആസ്വദിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അന്നേരം കൈ പിടിച്ച് കാഴ്ച കാണാന്‍ രോഹിത്ത് കൂടി ഉണ്ടെങ്കില്‍ അതൊരു പ്രണയതുല്യമാകും. വിവാഹശേഷം അതുപോലെ ഒത്തിരി പ്ലാനുകള്‍ ഉണ്ടായിരുന്നു. പലതും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം അവസാനിപ്പിച്ചതാണെന്ന് എലീന സൂചിപ്പിച്ചു.
വിവാഹം കഴിഞ്ഞെന്ന് കരുതി എന്റെ കരിയറിനെ മാറ്റി നിര്‍ത്താന്‍ രോഹിത്തും ഫാമിലിയും ഒരിക്കലും പറയില്ല. മുന്‍പ് എങ്ങനെയാണോ അത് തുടരുന്നു. രണ്ടാളും രണ്ട് കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. രോഹത്തിന്റെ പിന്തുണയില്‍ കരിയറും ലൈഫും അടിപൊളിയായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണ്.
about thoovalsparsham
