കറുത്തു പോയോ? പൃഥ്വിയോട് ആരാധികയുടെ ചോദ്യം
By
തന്നെക്കുറിച്ചു പുറത്തിറങ്ങുന്ന ട്രോളുകളും മീമുകളുമെല്ലാം സസന്തോഷം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം ഷെയര്‍ ചെയ്യാറുണ്ട് പൃഥ്വി. അതോടൊപ്പം കമന്റുകളുമായി വരുന്ന ആരാധകര്‍ക്ക് പലപ്പോഴും മറുപടിയും നല്‍കാറുണ്ട്. ലൂസിഫര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തനിക്കു സംവിധാനവും വഴങ്ങുമെന്നു തെളിയിച്ച താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിനു താഴെ രസികന്‍ കമന്റുമായി വന്ന ആരാധികയ്ക്ക് പൃഥ്വി നല്കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
സംവിധായകന്റെ പോസിലുള്ള ലുക്കാണ് പൃഥ്വി പങ്കു വെച്ചത്. ആ ഫോട്ടോക്കു താഴെ ഒരു മിടുക്കി ആരാധിക വന്ന് ‘കറുത്തു പോയോ’ എന്നു ചോദിച്ച് കമന്റ് ചെയ്തു. ‘ഒടുക്കത്തെ വെയിലല്ലേ’ എന്ന് പൃഥ്വി മറുപടിയും നല്കി. ആരാധികയുടെ ഇരട്ടിച്ച സന്തോഷം ഏറ്റുപിടിച്ച് നിരവധി കമന്റുകളാണ് അതിനു ചുവടെ. ഇത്രയും കാലമായി തങ്ങള്‍ക്കൊന്നും താരം മറുപടി നല്‍കിയില്ലെന്നു പലരും വിലപിക്കുന്നുമുണ്ട്.
prithviraj
