എന്റെ മകളുടെ പേര് ഇന്ത്യ ; കാരണമിത് ! താരം തുറന്നു പറയുന്നു
ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രശസ്ത ഹോളിവുഡ് താരം ക്രിസ് ഹെംസ്വേര്‍ത്ത്. അവഞ്ചേഴ്സ് സീരിസിലൂടെയാണ് താരം ശ്രദ്ധേയനായി തുടങ്ങിയത് . മുതിർന്നവരെ പോലെ തന്നെ കുട്ടികളുടെയും ഇഷ്ട്ടം നേടിയെടുത്തു . അവേഞ്ചേഴ്സിലെ തോർ എന്ന കഥാപാത്രത്തിലൂടെയാണ് ലോകമെമ്പാടും പ്രശസ്തനായത്.
അവഞ്ചേഴ്സ് പരമ്പരയില്‍ ഒടുവിലായി പുറത്തിറങ്ങിയ എന്‍ഡ്ഗെയിമിലും ക്രിസ് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിരുന്നു . അതേസമയം , അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ മകള്‍ക്ക് ഇന്ത്യയെന്ന് പേരിട്ടതിന്റെ കാരണം നടന് തുറന്നുപറഞ്ഞിരുന്നു. അത് ഇതാണ് .
ഇന്ത്യയെയും ഇവിടുത്തെ ആളുകളെയും എനിക്ക് ഒരുപാടിഷ്ടമാണ്. തന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട് – നടന് പറയുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തുന്നത്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്.
അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. സ്റ്റേഡിയത്തില്‍ ഷൂട്ടിംഗ് സമയത്ത് സംവിധായകന് കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ കേട്ടു. ആ സമയം ഞാനൊരു റോക്ക്സ്റ്റാറാണെന്ന് തോന്നി. ഇവിടെയുളളവര്‍ വളരെ പോസിറ്റീവാണ്. അഭിമുഖത്തില്‍ ക്രിസ് ഹെംസ്വേര്‍ത്ത് തുറന്നുപറഞ്ഞു. ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
actor reveals in interview
