Uncategorized
എന്റെ ജീവൻ പോകുകയാണെങ്കിൽ എന്റെ ചേട്ടന് വേണ്ടി അങ്ങ് പോവട്ടെ!! പാതി കരൾ മുറിച്ച് തന്ന ജേക്കബിന്റെ പിറന്നാൾ ആഘോഷമാക്കി ബാല
എന്റെ ജീവൻ പോകുകയാണെങ്കിൽ എന്റെ ചേട്ടന് വേണ്ടി അങ്ങ് പോവട്ടെ!! പാതി കരൾ മുറിച്ച് തന്ന ജേക്കബിന്റെ പിറന്നാൾ ആഘോഷമാക്കി ബാല
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കരള്‍ മാറ്റി വെക്കുന്ന ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് നടന്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. പലപ്പോഴും തന്റെ കൂടെ നിന്നവര്‍ കാല് വാരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് വേണ്ടി കരള്‍ പകുത്ത് തന്ന ജേക്കബ്ബ് എന്ന വ്യക്തിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു നടന്‍. ജേക്കബ്ബിനോടുള്ള സ്‌നേഹവും നന്ദിയും എത്രത്തോളം ഉണ്ടെന്ന് പറയുന്നതിനൊപ്പമാണ് പലരും ക്രെഡിറ്റ് തട്ടിയെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതിന്റെയടക്കം കാര്യങ്ങള്‍ ബാല വെളിപ്പെടുത്തിയത്.
‘മനസിന് സന്തോഷമുള്ള ദിവസമാണ്. കാരണം ജേക്കബ്ബാണ് എനിക്ക് ലിവര്‍ തന്നത്. വളരെ ആത്മാര്‍ഥമായി ഞാന്‍ പറയുകയാണ്. അന്ന് ഓപ്പറേഷന്റെ സമയത്ത് കൂടെ നിന്ന ഡോക്ടര്‍മാരോടും നേഴ്‌സുമാരോടുമൊക്കെ ഞാന്‍ നന്ദി പറയുന്നു. അതുപോലെ ഞാന്‍ തിരിച്ച് വരണമെന്ന് ആഗ്രഹിച്ച എല്ലാവരോടും നന്ദിയുണ്ട്. അന്ന് നടന്ന സത്യങ്ങള്‍ക്കിടയിലും ഒരുപാട് തെറ്റിദ്ധാരണകളുണ്ടായി. ആരൊക്കെ എന്നെ ആത്മാര്‍ഥമായി സ്‌നേഹിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയാം. ഞാനവിടെ ബോധമില്ലാതെ കിടക്കുമ്പോള്‍ സംഭവിച്ചതൊക്കെ പിന്നീട് ഞാനറിഞ്ഞു. അതിലൊരു സത്യം ഞാന്‍ പറയാം. എനിക്ക് കരള്‍ പകുത്ത് തന്നാല്‍ ഇവന്റെ ജീവനും പോകുമെന്ന് എല്ലാവരും ഉറപ്പിച്ച് പറഞ്ഞിരുന്നു. അപ്പോഴും അങ്ങനെ പോവുകയാണെങ്കില്‍ എന്റെ ചേട്ടന് വേണ്ടി അങ്ങ് പോവട്ടെ അത്രയേയുള്ളു എന്നാണ് ഇവന്‍ പറഞ്ഞത്. അങ്ങനെ അവന്‍ വരികയും എനിക്ക് കരള്‍ തരികയും ചെയ്തു. ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നു. ഇതിനിടയില്‍ കുറേ ആളുകള്‍ ഇതിന്റെ ക്രെഡിറ്റൊക്കെ എടുക്കുന്നുണ്ട്. ചില സത്യങ്ങള്‍ ഞാന്‍ ഇന്നും മിണ്ടാതെ ഇരിക്കുന്നത് അവരോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷേ നന്ദി ഞാന്‍ മറക്കില്ല. മറന്നാല്‍ ഞാന്‍ ബാലയല്ല. എന്റെ സഹോദരന്‍ ജേക്കബ്ബ് ഇപ്പോള്‍ പുതിയൊരു ജോലിയിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ്. വലിയ കാര്യങ്ങള്‍ അന്തസ്സായി നടക്കുന്നുണ്ട്. അടുത്തതായി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും പോവുകയാണെന്നും പറയുകയാണ് ബാല.
അതേസമയം ബാല ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടക്കുമ്പോൾ താരത്തിന്റെ ആരാധകർക്കായി വിവരങ്ങൾ പങ്കുവെച്ചിരുന്നതും എലിസബത്തായിരുന്നു. കരൾ രോഗം മൂർച്ഛിച്ച ഇരുണ്ട കാലത്തെ കുറിച്ച് ബാല പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും എലിസബത്ത് ആ സമയങ്ങളിൽ താൻ എന്താണ് അനുഭവിച്ചിരുന്നതെന്ന് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ബാല വെന്റിലേറ്ററിലായിരുന്നപ്പോൾ താൻ എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ഡെത്ത് സിറ്റുവേഷൻ പോലെയായിരുന്നു. ആ സമയത്ത് ഒന്നും ചിന്തിക്കാനോ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതുമായ അവസ്ഥയുണ്ടായിട്ടുണ്ട്. ഇനി എന്ത് ചെയ്യും എന്നൊക്കെ തോന്നി… പ്രാർത്ഥിച്ചു. ദൈവങ്ങളെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു അത്. ആ സമയത്ത് എന്റെ കരച്ചിൽ ഏറ്റവും കൂടുതൽ കണ്ടത് അമ്മയിലെ അംഗങ്ങളായ ബാബുരാജ് സാറും സുരേഷ് കൃഷ്ണസാറുമാണ്. അവർക്ക് എന്റെ കരച്ചിൽ കണ്ട് വിഷമമായി. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ ചോദിക്കുമായിരുന്നു. എന്നാൽ കിട്ടേണ്ടവരിൽ നിന്നും ആ സമയത്ത് ഞങ്ങൾക്ക് സപ്പോർട്ട് കിട്ടിയില്ലായിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു..
