തെന്നിന്ത്യയിലെ തന്നെ മുൻ നിര നടിമാരിലൊരാളാണ് മലയാളിയായ അമല പോൾ . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴ് സിനിമയിലൂടെയാണ് അമല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് . തുടർന്ന് തെലുങ്കിലും കന്നഡത്തിലും വരെ താരം അഭിനയിച്ച് മുൻ നായികമാരിലൊരാളായി മാറി . തെന്നിന്ത്യയുടെ ലക്ഷണമുള്ള് നടിയെന്നാണ് അമല അറിയപ്പെടുന്നത് . ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ അമല വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങി കൂട്ടുകയാണ് . ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് ബോൾഡ് ലുക്കിൽ എത്തിയിരിക്കുകയാണ് അമല . അമലയുടെ ഏറ്റവും പുതിയ ചിത്രമാണ് ആടൈ. രത്നകുമാര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസാഹയ അവസ്ഥയിലിരിക്കുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ടോയ്ലെറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് കരയുന്ന നടിയെ കണ്ട് എല്ലാവരും ഞെട്ടി. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു.
ഇപ്പോൾ കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറാണ് ഇപ്പോൾ വൈറലാകുന്നത് . അമലയെ പൂർണ നഗ്നായാക്കി കാണിച്ച് കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . സിനിമ തിരഞ്ഞെടുത്തതിന് പിന്നിലെ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയുമായാണ് ട്രോളന്മാർ വന്നിരിക്കുന്നത്
മുന്‍നിര നായികമാരെല്ലാം ചെയ്യാന്‍ മടിക്കുന്നൊരു കഥാപാത്രമാണ് ആടൈയിലൂടെ അമല ഏറ്റെടുത്തിരിക്കുന്നത്. അമലയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേത്. നടനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ആടൈയുടെ ടീസര്‍ പുറത്ത് വിട്ടത്. ടീസറില്‍ പൂർണ നഗ്നയായിട്ടാണ് എത്തുന്നത്. ഇത് മാത്രമല്ല വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉള്ളതിനാലും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
അമല പോളിന്റെ കരിയറില്‍ ഏറ്റവുമധികം പ്രധാന്യമുള്ളതും തെന്നിന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും ബോള്‍ഡ് കഥാപാത്രവും ആടൈയിലൂടെ കാണാന്‍ പോവുകയാണ്. ഒരുപക്ഷെ അമലയുടെ വിസ്മയ പ്രകടനമായിരിക്കും സിനിമയിലുണ്ടാവുക.
മറ്റ് താരങ്ങളെല്ലാം ചെയ്യാന്‍ മടിച്ചിട്ടും ഈ സിനിമ ചെയ്യാന്‍ അമല പോള്‍ തയ്യാറായത് തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നാണ് ട്രോളന്മാര് പറയുന്നത്.
ആടൈ ടീസര്‍ കണ്ടതിന് ശേഷം എല്ലാവരെയും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ നായികയ്ക്ക് വസ്ത്രമില്ലെന്നുള്ളതാണ്. നഗ്നയായി അഭിനയിക്കേണ്ട രംഗങ്ങള്‍ അതിമനോഹരമായി തന്നെ അമല അവതരിപ്പിച്ചിരിക്കുകയാണെന്നും ട്രോളന്മാര് കണ്ടെത്തുന്നു
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ കഥ കേട്ട് മറ്റ് സിനിമകള്‍ വേണ്ടെന്ന് വെച്ചതായും അമല നേരത്തെ പറഞ്ഞിരുന്നു. ആടെ ഒരു അസാധാരണമായ തിരക്കഥയാണ്. മനുഷ്യ വികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ട് വരാനാകുമെന്നും അമല പറഞ്ഞിരുന്നു. രത്നകുമാറിന്റെ മേയാതമാന്‍ എന്ന സിനിമ കണ്ടതിന് ശേഷമാണ് എന്റെ ആത്മവിശ്വാസം കൂടിയതെന്നും അദ്ദേഹത്തിന്റെ കഥാപാത്ര ശൈലിയിലും ആവിഷ്കാരത്തിലും വിശ്വാസമുണ്ടെന്നും സിനിമയെ കുറിച്ച് നേരത്തെ അമല പറഞ്ഞിരുന്നു.
amala paul- fully nude- featuring adai- social media
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...