ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി… സ്വയം ട്രോളി രമേഷ് പിഷാരടി
By
അവധിക്കാലത്തിന് ശേഷം വീണ്ടും സ്കൂളുകള്‍ തുറന്നു. ഇതിനിടയില്‍ സ്വയം ട്രോളി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പും ചിത്രവും പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.
സംഗീത സംവിധായകന് ദീപക് ദേവിനൊപ്പം നില്ക്കുന്ന ചിത്രമാണ് താരം സ്വയം ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്. ദീപക് ദേവിന് എന്തോ നിർദ്ദേശങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്ന പിഷാരടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. പിഷാരടിയുടെ വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേൾക്കുന്ന ദീപക് ദേവിനെയും ചിത്രത്തിൽ കാണാം.
‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചര്‍ച്ച എന്തിനെ കുറിച്ചാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ‘നാളെ സ്കൂളിന് അടുത്തുള്ള പറമ്പില്‍ നിന്നും ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ”ആണ് പറഞ്ഞു കൊടുക്കുന്നത് എന്ന് കുറിച്ചിരിക്കുന്നു.
ഓ ദീപക് ദേവിന് ആ മോഷണ വിദ്യ പഠിക്കാൻ സാറിന്റെ അടുത്ത് വരേണ്ട കാര്യമുണ്ടോ . അതും ഗോപിയേട്ടൻ ഇവിടെ ജീവനോടെ ഉള്ളപ്പോ … പക്ഷെ ഫോട്ടോ കണ്ടാൽ പള്ളിലച്ചൻ ഉപദേശിക്കുന്ന പോലെയും, കുഞ്ഞാട് കേൾക്കുന്ന പോലെയും ഉണ്ട്….. എന്നീ തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ ഉണ്ട്.
