ഈ സീനില്‍ നിങ്ങള്‍ ഷര്‍ട്ട് ഊരിയാണ് അഭിനയിക്കുന്നത്! ആവേശ’ത്തിലെ ടവല്‍ ഡാന്‍സിന് മുന്‍പ് നസ്രിയ പറഞ്ഞത്- ഫഹദ് ഫാസിൽ
Published on
ആവേശമാണ് ഫഹദിന്‍റെ ഏറ്റവും പുതിയ ഹിറ്റ്. തിയറ്ററുകളില്‍ 150 കോടി നേടിയ ചിത്രം അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച റിവ്യൂസ് ആണ് നേടുന്നത്. ഒടിടിയില്‍ മറുഭാഷാ പ്രേക്ഷകരാണ് ചിത്രത്തെ കൂടുതല്‍ ആഘോഷിക്കുന്നത്. ചിത്രത്തിലെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ഫഹദിന്‍റെ കഥാപാത്രമായ രംഗ ഒരു ടവല്‍ മാത്രമുടുത്ത് തന്‍റെ മുറിയുടെ സ്വകാര്യതയില്‍ നടത്തുന്ന നൃത്തം. ഇപ്പോഴിതാ അതിന്‍റെ ചിത്രീകരണത്തിന് മുന്നോടിയായി ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയായ നസ്രിയ നല്‍കിയ ഉപദേശത്തെക്കുറിച്ച് പറയുകയാണ് ഫഹദ്. “ഈ സീനില്‍ നിങ്ങള്‍ ഷര്‍ട്ട് ഊരിയാണ് അഭിനയിക്കുന്നത്. അതിനാല്‍ കാഴ്ചയ്ക്ക് പ്രസന്‍റബിള്‍ ആയിരിക്കുക”, നസ്രിയ തന്നോട് പറഞ്ഞതിനെക്കുറിച്ച് ഫഹദ് പറയുന്നു.
Continue Reading
You may also like...
Related Topics:Fahadh Faasil
