Connect with us

ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കാമായിരുന്നു- കിഷോർ സത്യ

Uncategorized

ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കാമായിരുന്നു- കിഷോർ സത്യ

ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കാമായിരുന്നു- കിഷോർ സത്യ

അർജുനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ‌ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന അർജുനും കുടുംബത്തിനും വേണ്ടിയായിരുന്നു. അർജുന്റെ മൃതദേഹം അഞ്ച് ദിവസം മുമ്പാണ് കണ്ണാടിക്കലെ വീട്ടുവളപ്പിൽ എത്തിച്ചത് മതാചാരപ്രകാരം സംസ്കരിച്ചത്. അർജുൻ ഇപ്പോഴും മലയാളികൾക്ക് ഒരു നീറുന്ന ഓർമയാണ്. തുടക്കം മുതൽ അർ‌ജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചതും എഴുപത്തിരണ്ട് ദിവസത്തോളം ഷിരൂരിൽ നിന്ന് കാര്യങ്ങൾ നോക്കി നടത്തിയതുമെല്ലാം ലോറി ഉടമ മനാഫായിരുന്നു. എന്നാൽ മനാഫ് കാരണം തങ്ങൾ വലിയൊരു വിഷമഘട്ടത്തിലേക്ക് വീണിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം അർജുന്റെ കുടുംബാം​ഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ലോറി ഉടമയെന്ന് പറഞ്ഞ് മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് അർജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ​ഗുരുതരമായ ആരോപണങ്ങളാണ് മനാഫിനെതിരെ കുടുംബം ഉന്നയിച്ചത്. ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തിന്റെ വാർത്താസമ്മേളനം വൈറലായതോടെ മനാഫും മറുപടിയുമായി രം​ഗത്ത് എത്തിയിരുന്നു. മരിച്ച അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് മനാഫ് പറഞ്ഞത്.

സാമൂഹമാധ്യമങ്ങളിൽ അടക്കം ഇരുകൂട്ടരുടെയും വാർത്താസമ്മേളനം വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇരുകൂട്ടരും ചേർന്ന് വിഴുപ്പെല്ലാം അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണെന്നാണ് കിഷോർ സത്യ കുറിച്ചത്. ഇരു കൂട്ടരോടുമായി പറയട്ടെ… ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്. ഒഴിവാക്കാമായിരുന്നു. ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അർജുൻ ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങലാണ്. ഒഴിവാക്കാമായിരുന്നു… അല്ല ഒഴിവാക്കണമായിരുന്നു… എന്നായിരുന്നു കിഷോർ സത്യയുടെ കുറിപ്പിന്റെ പൂർണഭാ​ഗം. കിഷോർ സത്യയുടെ അതേ അഭിപ്രായമാണ് മലയാളികളിൽ ഭൂരിഭാ​ഗം പേർക്കുമെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top