Connect with us

ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ആളുകൾ കൂടുമായിരുന്നു.. അമേരിക്കയിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ച് ബാബു ആന്റണി

Uncategorized

തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നായക നടനായിരുന്നു ബാബു ആന്റണി. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ പെട്ടെന്നാണ് അദ്ദേഹം സിനിമാ ജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് തന്റെ ജീവിതം പറിച്ചുനട്ടത്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ അമേരിക്കയിൽ തന്നെയാണ് കഴിയുന്നത്. കരിയറിന്റെ ഒരുഘട്ടത്തിൽ അദ്ദേഹം സിനിമാജീവിതം ഉപേക്ഷിച്ചായിരുന്നു അമേരിക്കയിലേയ്ക്ക് ചേക്കേറിയിരുന്നു. പിന്നീട് മലയാള സിനിമയിലേയ്ക്ക് തിരിച്ചുവന്നെങ്കിലും കുടുംബം ഉൾപ്പെടെ ഇപ്പോഴും അമേരിക്കയിൽ തന്നെയാണ് താമസം.

ഒൻപത് വർഷത്തോളം കുടുംബം പൊൻകുന്നത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആദ്യമൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നീട് അമേരിക്കയിൽ എത്തിയതിനുശേഷമാണ് വിഷാദരോഗം ആരംഭിച്ചിരുന്നുവെന്ന് ഭാര്യ മനസുതുറന്നത്. ഇവിടെ സംസാരിക്കാനൊന്നും ആരുമുണ്ടായിരുന്നില്ല. ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ആളുകൾ കൂടുമായിരുന്നു. അതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയാണ് അമേരിക്കയിലേയ്ക്ക് പോയത്. ഇങ്ങോട്ട് പറയുന്നതിന് മുൻപുതന്നെ ഞാൻ അവിടെകൊണ്ടുപോയി സെറ്റിൽ ചെയ്യിക്കുകയായിരുന്നു. ഇവിടെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർ ഒറ്റയ്ക്കായിപ്പോവും. അവർക്കിവിടെ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല. അതിനാലാണ് അവിടെ ഒരു വീട് വാങ്ങി അവിടെതന്നെ സെറ്റിലായത്. റഷ്യൻ- അമേരിക്കൻ വംശജയായ എവ്‌ജെനിയയാണ് ബാബു ആന്റണിയുടെ ഭാര്യ. ഇരുവർക്കും ആർതർ ആന്റണി, അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top