Connect with us

ഇനിയും ഇത് തുടർന്നാൽ ഈ വീഡിയോ കൊണ്ട് ഞാൻ അവസാനിപ്പിക്കില്ല… പലതും എനിക്ക് തുറന്ന് പറയേണ്ടി വരും.. ബാല–അമൃത വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ ഇർഷാദ്

Uncategorized

ഇനിയും ഇത് തുടർന്നാൽ ഈ വീഡിയോ കൊണ്ട് ഞാൻ അവസാനിപ്പിക്കില്ല… പലതും എനിക്ക് തുറന്ന് പറയേണ്ടി വരും.. ബാല–അമൃത വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ ഇർഷാദ്

ഇനിയും ഇത് തുടർന്നാൽ ഈ വീഡിയോ കൊണ്ട് ഞാൻ അവസാനിപ്പിക്കില്ല… പലതും എനിക്ക് തുറന്ന് പറയേണ്ടി വരും.. ബാല–അമൃത വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ ഇർഷാദ്

അമൃതയുടെയും മകളുടെ വെളിപ്പെടുത്തലിന് പിന്നാലെ ബാലയുടെ മുൻ ഡ്രൈവറും നടന് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ്. മുൻ ഡ്രൈവറായ ഇർഷാദിന്റെ വാക്കുകൾ ഇങ്ങനെ….

ഞാൻ ബാലയുടേയും അമൃത ചേച്ചിയുടേയും ഡ്രൈവറായിരുന്നു. 2010ലാണ് ബാലയുടെ ഡ്രൈവറായി ഞാൻ ജോലി ചെയ്ത് തുടങ്ങിയത്. അവരുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളെ ആയിരുന്നുള്ളു. അവർ പിരിയുന്നത് വരെയും അവർക്കൊപ്പം ഞാനുണ്ടായിരുന്നു. ബാല അമൃത ചേച്ചിയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ വേർപിരിഞ്ഞശേഷം ഞാൻ അമൃത ചേച്ചിക്കൊപ്പം പോന്നു. പോകാൻ കാരണങ്ങളുണ്ട്. ചേച്ചിയെ പുള്ളിക്കാരൻ ടോർച്ചർ ചെയ്തതും എന്നെ ടോർച്ചർ ചെയ്തതുമെല്ലാമാണ് കാരണം.‍ അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ബാല അടിച്ചിട്ട് എന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നിട്ടുണ്ട്.

അന്ന് ഞാൻ ചെറുതായിരുന്നതുകൊണ്ട് പ്രതികരിക്കാനും പറ്റിയില്ല. മാത്രമല്ല അയാളോട് എനിക്കൊരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്ക് ഞാൻ ഒരു ആങ്ങളെയെപ്പോലെയായിരുന്നു. ചേച്ചിയുടെ അമ്മ മകനെപ്പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. പാപ്പുവിന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. പാപ്പുവിനെ കൊണ്ട് ചേച്ചി പറഞ്ഞ് ചെയ്യിപ്പിച്ചതാവും എന്നൊക്കെ കമന്റുകൾ കണ്ടു.‍ എന്നാൽ ഒരിക്കലും അമൃത ചേച്ചിയോ മറ്റ് കുടുംബാം​ഗങ്ങളോ ഇത് പറഞ്ഞ് ചെയ്യിപ്പിക്കില്ല. കാരണം പാപ്പുവിനെ മീഡിയയ്ക്ക് മുമ്പിൽ കൊണ്ടുവരാൻ അവർക്ക് താൽപര്യമില്ല. ഇത്രയും നാൾ ഞാൻ ഇതെല്ലാം മിണ്ടാതിരുന്നതാണ്. പാപ്പുവും ചേച്ചിയും വീഡിയോയിൽ പറഞ്ഞതെല്ലാം വളരെ സത്യസന്ധമായ കാര്യങ്ങളാണ്. ഇനി ജനങ്ങളോടാണ് എനിക്ക് പറയാനുള്ളത്… മൂന്ന് പെണ്ണുങ്ങളും ഒരു കൊച്ചും അടങ്ങിയ ചെറിയ കുടുംബമാണ് അവരുടേത്. അവർ ആ രീതിയിൽ ജീവിച്ച് പൊക്കോട്ടെ. ബാലയുടെ കൂടെ നടക്കുന്ന ചില മീഡിയക്കാർ ചേച്ചിയേയും കുടുംബത്തേയും വലിച്ച് കീറി. ഇനിയും അത് തുടർന്നാൽ ഈ വീഡിയോ കൊണ്ട് ഞാൻ അവസാനിപ്പിക്കില്ല. പലതും എനിക്ക് തുറന്ന് പറയേണ്ടി വരും. ചേച്ചിയും കുടുംബവും പരമാവധി സഹിച്ചു.

കുഞ്ഞിനെ കൂടി വലിച്ചഴയ്ക്കുമല്ലോയെന്ന് കരുതിയാണ് ചേച്ചി പ്രതികരിക്കാൻ മടിച്ചത്. മുമ്പ് ഞാൻ ഇതുപോലെ തുറന്ന് പറഞ്ഞപ്പോൾ ബാലയെന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചു. അവസാനം ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു എന്നാണ് ഇർഷാദ് പറഞ്ഞത്. ഇർഷാദ് അമൃതയുടേയും അഭിരാമിയുടെയും അസിസ്റ്റന്റായും സെലിബ്രിറ്റി മാനേജ്മെന്റിങും ചെയ്യുന്നുണ്ട്. ബാല തന്നെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് അമൃതയുടെ മകൾ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

തനിക്ക് ബാലയെ കാണാൻ ആ​ഗ്രഹമില്ലെന്നും മകൾ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ വ്യക്തമാക്കി. ബാലയെ വിവാ​ഹം ചെയ്ത നടനിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങൾ അമൃതയും ആദ്യമായി ഇന്നലെ വെളിപ്പെടുത്തി. ബാലയുടെ ഉപദ്രവത്തിലൂടെ ശരീരത്തിലുണ്ടായ ക്ഷതങ്ങളും അസുഖങ്ങളും താൻ ഇപ്പോഴും ചികിത്സിക്കുകയാണെന്നും അമൃത പറഞ്ഞു. വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചുപോകാൻ അനുവദിക്കണം. ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുതെന്നുമാണ് പുതിയ വീഡിയോയിൽ അമൃത പറഞ്ഞത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top