Malayalam Breaking News
ഇതാണ് അസിന്റെ സുന്ദരിക്കുട്ടി – ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ട് അസിൻ.
ഇതാണ് അസിന്റെ സുന്ദരിക്കുട്ടി – ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ട് അസിൻ.
Published on

By
ഇതാണ് അസിന്റെ സുന്ദരിക്കുട്ടി – ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ട് അസിൻ.
മലയാളിയായ അസിൻ തമിഴ് സിനിമയിലാണ് താരമായത്. അതിനു ശേഷം ഹിന്ദിയിലും ചുവടുറപ്പിച്ച അസിൻ, രാഹുൽ ശർമയെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പിനീട് വന്നത് അസിൻ ഗര്‍ഭിണിയാണെന്നും പെണ്കുഞ്ഞു ജനിച്ചെന്നുമാണ്. പക്ഷെ കുഞ്ഞിന്റെ ചിത്രം അസിൻ ആരാധകർക്കായി പങ്കു വച്ചിരുന്നില്ല. ഇപ്പോൾ മകളുടെ ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ് അസിൻ.
“ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള് എറിന്”, ശര്‍മ്മ ട്വിറ്ററില്‍ കുറിക്കുന്നു.
വിവാഹ വാര്‍ഷിക ദിനത്തില്‍ ആദ്യമായി കുഞ്ഞിന്റെ കാല് വിരലില്‍ മോതിരമിട്ട ഒരു ചിത്രം മാത്രമായിരുന്നു അസിന് തന്റെ ആരാധകര്‍ക്കായി പങ്കിട്ടിരുന്നത്. അതിന് മുമ്പ് കുഞ്ഞ് ജനിച്ചപ്പോള്‍ അക്ഷയ് കുമാര്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മയുമായി 2016 ജനുവരി 19നാണ് അസിന് വിവാഹിതയായത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...