ആ പ്രണയം അവസാനിപ്പിച്ചത് ചിമ്പുവിനെ മാനസികമായും ഏറെ തളർത്തിയിരുന്നു! ഇപ്പോഴിതാ പിണക്കം മറന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുന്നു…
By
വാലു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണു ചിമ്പുവും ഹന്‍സികയും പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങള്‍ ജീവിക്കുമെന്നും ആ സമയങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു സിനിമയുടെ ആയുസ് പോലും ആ പ്രണയബന്ധത്തിന് ഉണ്ടായില്ല. മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷിച്ച താര പ്രണയമാണ് ചിമ്ബു -ഹന്‍സിക ബന്ധം. വിവാഹം വരെ എത്തിയ ബന്ധത്തില്‍ നിന്നും ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെ ചിമ്ബു അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാമുകിയുമായുള്ള വേര്‍പിരിയല്‍ ചിമ്പുവിനെ മാനസികമായും തളര്‍ത്തിയിരുന്നു.
ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും സിനിമയില്‍ വീണ്ടും ഒന്നിക്കുകയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷം ‘മഹാ’ എന്ന തമിഴ് ചിത്രത്തിലൂടെ ഒന്നിക്കുകയാണ് താരങ്ങള്‍. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹായില്‍ അതിഥിവേഷത്തിലാണ് ചിമ്ബു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്ബു നല്‍കിയിരിക്കുന്നത്.
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യു.ആര്. ജമീല്‍ സംവിധാനം ചെയ്യുന്ന ‘മഹാ’ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പെടുന്നു. 2015ല്‍ റിലീസ് ചെയ്ത വാളു എന്ന സിനിമയിലാണ് ഇതിനു മുമ്ബ് ഹന്‍സികയും ചിമ്ബുവും ഒന്നിച്ചത്.
chimbu and hansika
