Connect with us

അമ്പിളി ചേട്ടന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും

Malayalam

അമ്പിളി ചേട്ടന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും

അമ്പിളി ചേട്ടന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും

ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ സ്വന്തം അമ്പിളിച്ചേട്ടൻവീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍. അപകടത്തിനുശേഷം ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരം വീണ്ടും സ്ക്രീനില്‍ എത്തുന്നത്. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു ജഗതി അഭിനയിച്ച പരസ്യ ചിത്രം പ്രകാശനം ചെയ്തത്.

ജഗതി ശ്രീകുമാറിന്‍റെ മകന്‍ രാജ് കുമാറിന്‍റെ നിര്‍മ്മാണ കമ്ബനിയായ ജഗതി ശ്രീകുമാര്‍ എന്‍റ്ര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയിന്‍മെന്‍റസിന്‍റെ ഫെയ്സ്ബുക്ക് പേജിന്‍റെ ഉദ്ഘാടനവും നടന്നു.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി ചികിത്സ തുടരുമ്പോഴും ജഗതി ശ്രീകുമാറിന്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായി. നിലവിലെ ആരോഗ്യസ്ഥിതിയുടെ പരിമിതികളില്‍ നിന്നുകൊണ്ട് അഭിനയിക്കാവുന്ന ഒരു പരസ്യചിത്രമാണ് ജഗതി ശ്രീകുമാര്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന് വേണ്ടി അഭിനയിച്ചത്. ചടങ്ങില്‍ മനോജ് കെ ജയന്‍, വിനീത്, പ്രേംകുമാര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, കെപിഎസി ലളിത, മഞ്ചു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ് എന്‍ സ്വാമി, എം രഞ്ജിത്, ദേവന്‍, അബു സലിം, സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

Mammotty and Mohanlal celebrated the return of Jagathy to acting after an interval of 7 years….

Continue Reading
You may also like...

More in Malayalam

Trending

Recent

To Top