Malayalam
അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരം.. ഉള്ളൊഴുക്കിന്റെ ആഴം തിരിച്ചറിഞ്ഞ നേട്ടം! അതിയായ സന്തോഷമെന്ന് ഉർവശി
അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരം.. ഉള്ളൊഴുക്കിന്റെ ആഴം തിരിച്ചറിഞ്ഞ നേട്ടം! അതിയായ സന്തോഷമെന്ന് ഉർവശി

മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. 2023 സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്കാരം ലഭിച്ചതിൽ സംവിധായകൻ ക്രിസ്റ്റോ ടോമിയോടും നടി നന്ദി പറഞ്ഞു. ഉള്ളൊഴുക്ക് ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിയെ മികച്ച നടിക്കുള്ള പുരസ്കാരം തേടിയെത്തിയത്.
ചിത്രത്തിൽ പാർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായാണ് ഉർവശി വേഷമിട്ടിരിക്കുന്നത്. ഉള്ളൊഴുക്കിന് ഉൾപ്പെടെ ആറ് സംസ്ഥാന അവാർഡുകളാണ് ഉർവശി നേടിയിരിക്കുന്നത്. 1989 ൽ മഴവിൽക്കാവടി, വർത്തമാന കാലം 1990 ൽ തലയിണ മന്ത്രം 1991 ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം 1995 ൽ കഴകം 2006ൽ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഉർവശിക്ക് അവാർഡ് ലഭിച്ചത്. 2006-ൽ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാർഡും ഉർവശിക്ക് ലഭിച്ചിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...