Connect with us

അന്ന് ഞങ്ങൾ കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചിരുന്നു… വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു.. തുറന്നു പറഞ്ഞു മൃദുല വിജയ്

Uncategorized

അന്ന് ഞങ്ങൾ കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചിരുന്നു… വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു.. തുറന്നു പറഞ്ഞു മൃദുല വിജയ്

അന്ന് ഞങ്ങൾ കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചിരുന്നു… വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു.. തുറന്നു പറഞ്ഞു മൃദുല വിജയ്

സീരിയലുകളിലൂടെ മലയാളികളുടെ ഉള്ളിൽ ഇടംപിടിച്ച താരമാണ് നടി മൃദുല വിജയ്. സീരിയൽ നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയെയാണ് മൃദുല വിവാ​ഹം ചെയ്തത്. യുവയും അഭിനയത്തിൽ സജീവമാണ്. യുവ കൃഷ്ണയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യുബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി യുട്യൂബ് ചാനൽ വഴിയും മറ്റ് സോഷ്യൽമീ‍ഡിയ വഴിയും പങ്കുവെക്കാറുണ്ട്.

മൃദുലയുടെയും യുവയുടെയും മകൾ ധ്വനിയും ഇന്നൊരു കൊച്ചു സെലിബ്രിറ്റിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മൃദുല പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സീരിയൽ അഭിനയത്തോട് തനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും കുടുംബത്തിന് അമിതമായ സാമ്പത്തീക ബാധ്യത വന്ന് ദുരിതത്തിലായതുകൊണ്ട് മാത്രമാണ് താൻ നിവർത്തിയില്ലാതെ സീരിയലിൽ അഭിനയിച്ച് തുടങ്ങിയത് എന്നുമാണ് മൃദുല പറഞ്ഞത്.

അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചപ്പോൾ കുടുംബത്തിലെ വരുമാനം നിലച്ചു. ഞങ്ങളെ സഹായിക്കാനും ആരും ഉണ്ടായിരുന്നില്ല. വീടിന്റെ വാടക അടക്കം എല്ലാം മുടങ്ങി. സാമ്പത്തീകമായി പ്രതിസന്ധിയിലായതോടെ കുടുംബത്തോടെ മരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ആ സമയത്താണ് ഒരു സീരിയൽ ഓഫർ എനിക്ക് വന്നത്.’ ‘അന്ന് വേറെ നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി ഞാൻ അത് സ്വീകരിച്ചു. അതോടെ നല്ല രീതിയിൽ ഫാമിലി നോക്കാനും വീട് വെക്കാനും വാഹനം വാങ്ങാനും അനിയത്തിയെ പഠിപ്പിക്കാനും വിവാ​ഹം കഴിക്കാനുമെല്ലാം സാധിച്ചു. പക്ഷെ എനിക്ക് കോളജ് ലൈഫ് ആസ്വദിക്കാൻ സാധിച്ചില്ല. ഓവറായി എക്സാജുറേറ്റ് ചെയ്താണ് സീരിയലിൽ കാണിക്കുന്നത്. അതൊന്നും എനിക്കിഷ്ടമല്ലായിരുന്നു. അതാണ് സീരിയലിൽ അഭിനയിക്കാൻ മടിച്ചത് എന്നും മൃദുല പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top