Connect with us

അന്ന് കിരീടം താഴെവീണ് ഉടഞ്ഞു. .ഇത്തവണത്തെ വരവിൽ രാധികയെയും മക്കളെയും ഒഴിവാക്കി! ലൂർദ് മാതാവിന് സ്വർണക്കൊന്തയുമായി സുരേഷ്‌ഗോപി

Malayalam

അന്ന് കിരീടം താഴെവീണ് ഉടഞ്ഞു. .ഇത്തവണത്തെ വരവിൽ രാധികയെയും മക്കളെയും ഒഴിവാക്കി! ലൂർദ് മാതാവിന് സ്വർണക്കൊന്തയുമായി സുരേഷ്‌ഗോപി

അന്ന് കിരീടം താഴെവീണ് ഉടഞ്ഞു. .ഇത്തവണത്തെ വരവിൽ രാധികയെയും മക്കളെയും ഒഴിവാക്കി! ലൂർദ് മാതാവിന് സ്വർണക്കൊന്തയുമായി സുരേഷ്‌ഗോപി

കേന്ദ്രസഹമന്ത്രിയായതിന് പിന്നാലെ നടൻ സുരേഷ്‌ഗോപിയുടെ ഓരോ ചലനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്. ഇപ്പോഴിതാ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ എത്തി മാതാവിന് സ്വർണകൊന്ത സമർപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാതാവിനെ കാണാൻ എത്തിയത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും വേറെ അർത്ഥങ്ങളിലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരിയും ഇടവകാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഇടവക വികാരി, ട്രസ്റ്റ് അംഗങ്ങൾ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്‌കുമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ഇടവക വികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിന് കൊന്ത സമർപ്പിച്ചത്. സമർപ്പണത്തിന് ശേഷം അടിപ്പള്ളിയിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു. ലൂർദ് പള്ളി ഇടവകയിൽ ഉൾപ്പെട്ട വ്യക്തിയാണ് മാതാവിനായി സ്വര്‍ണകൊന്ത പണിതത്. സുരേഷ് ഗോപി മുന്‍കൂറായി പണമടച്ച് പണിയിപ്പിക്കുകയായിരുന്നു. അൾത്താരയ്‌ക്ക് മുന്നിലെത്തിയപ്പോഴാണ് കൊന്ത സമർപ്പിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞത്. നേരത്തെ ലീഡർ കെ കരുണാകരന്റെ സ്മൃതികൂടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അദ്ദേഹം മാതാവിനെ കാണാനെത്തിയത്.

അതേസമയം പള്ളിയിലെത്തിയ സുരേഷ്ഗോപിയോടു മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതു ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബ സമേതം പള്ളിയിലെത്തി ലൂർദ് മാതാവിനു സ്വർണകിരീടം സമർപ്പിച്ചിരുന്നു. ഇതു പിന്നീട് വിവാദത്തിനു കാരണമായി. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചതോടെയാണ് വിവാദമുയർന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top