അനാർക്കലിയിൽ അഞ്ചു ഭാഷകളിൽ ആടുജീവിതം തുന്നിയെടുത്തു!! നിറവയറോടെ എത്തിയ അമല പോൾ ധരിച്ച ചുരിദാർ വൈറൽ
Published on
ആടുജീവിതം സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ നിറവയറോടെ എത്തിയ അമല പോൾ ധരിച്ച ചുരിദാർ ശ്രദ്ധ നേടുന്നു. വെളുപ്പും ഗോൾഡൻ നിറവും ചേർന്ന സാധാരണ അനാർക്കലി എന്നു കണ്ടാൽ തോന്നുമെങ്കിലും വസ്ത്രം അമല പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ്. അനാർക്കലിയിൽ അഞ്ചു ഭാഷകളിൽ ആടുജീവിതം എന്ന് എഴുതിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലാണ് വസ്ത്രത്തിൽ ആടുജീവിതം എന്ന് ഡിസൈൻ ചെയ്തിട്ടുള്ളത്.
നിറയെ മുത്തുകളും ത്രെഡ് വർക്കുകളും ഉള്ള വസ്ത്രം ഡിസൈൻ ചെയ്തത് ടി ആൻഡ് എം സിഗ്നേചർ ആണ്. ലക്നൗ മോഡലിലാണ് ദുപ്പട്ട ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും സിമ്പിൾ മേക്കപ്പുമാണ് അമല തിരഞ്ഞെടുത്തത്. വസ്ത്രം ഡിസൈൻ ചെയ്യുന്ന വീഡിയോയും പ്രൊമോഷൻ ചിത്രങ്ങളും അമല സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Amala Paul
