Uncategorized
സർക്കാരിൽ നിന്ന് ഗുരുതര വീഴ്ച! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ വിവരങ്ങൾ അടങ്ങിയ കൂടുതൽ പേജുകൾ വെട്ടിമാറ്റി..
സർക്കാരിൽ നിന്ന് ഗുരുതര വീഴ്ച! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ വിവരങ്ങൾ അടങ്ങിയ കൂടുതൽ പേജുകൾ വെട്ടിമാറ്റി..

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടുങ്ങിയിരിക്കുകയാണ് മലയാള സിനിമാലോകം. എന്നാലിപ്പോഴിതാ പുറത്ത് വരുന്നത് സർക്കാരിന്റെ വലിയ നീക്കങ്ങളാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുംവെട്ട് നടത്തി സർക്കാർ. പുറത്തുവിടാൻ ഉത്തരവിട്ട ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ പേജുകൾ പൂഴ്ത്തി. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്.
ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...