Malayalam
സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് …നിറവയറുമായി റാംപില്‍ ചുവടുവെച്ച് അമല പോള്‍!
സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് …നിറവയറുമായി റാംപില്‍ ചുവടുവെച്ച് അമല പോള്‍!
അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല പോള്‍. പൂര്‍ണ ഗര്‍ഭിണിയായ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവെച്ചിരുന്നു. നായികയായി അഭിനയിച്ച ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് ചെയ്ത് ഒമ്പതാം മാസത്തെ അമല വരവേല്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നേരത്തെ ആടുജീവിതത്തിന്റെ പ്രൊമോഷനും നിറവയുമായാണ് അമല എത്തിയിരുന്നത്.ഇപ്പോഴിതാ നിറവയറില്‍ റാംപില്‍ ചുവടുവെയ്ക്കുന്ന അമലയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊച്ചിയില്‍ ഗര്‍ഭിണികള്‍ക്കായി സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് അമല പങ്കെടുത്തത്. വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് താരം എത്തിയത്. ഭര്‍ത്താവും അമ്മയും കൂടെയുണ്ടായിരുന്നു.
ഈ നിമിഷങ്ങള്‍ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും തന്റെ കരിയര്‍ തുടങ്ങിയത് മോഡലായിട്ടാണെന്നും അമല വേദിയില്‍ പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലാണ് താനിപ്പോഴുള്ളതെന്നും ഗര്‍ഭിണായ ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുക മറ്റൊരു ഗര്‍ഭിണിക്കാണെന്നും അമല കൂട്ടിച്ചേര്‍ത്തു. ഒരു കുട്ടി അല്ലെങ്കില്‍ പ്രസവം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായിരിക്കണം. ഒരിക്കലും ജീവതത്തിലെ പരിമിതിയായി മാറരുത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള തുടക്കമാണിത്. അതില്‍ നമ്മള്‍ സ്വയം സ്‌നേഹിക്കുകയും പ്രചോദനം നല്‍കുകയും വേണം.’ അമല പറയുന്നു.
