Connect with us

സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും! കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

Uncategorized

സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും! കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും! കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് 11 മണിക്കായിരുന്നു പുറത്തുവിടേണ്ടിയിരുന്നത്. നടി രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി. എന്നാലിപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നത് വ്യക്തികളുടെ താത്പര്യമെന്ന് പറയുൿയാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ നോക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. സർക്കാരിനോ സാംസ്കാരിക വകുപ്പിനോ റോളില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സാംസ്കാരിക വകുപ്പല്ല റിപ്പോർട്ട് പുറത്ത് വിടേണ്ടതെന്നും സാംസ്കാരിക വകുപ്പിനോട് റിപ്പോർട്ട് തേടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ റിപ്പോർട്ട് കണ്ടിട്ടില്ല. സിനിമ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്നെയാണ്. റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും സജി ചെറിയാൻ കൂട്ടിച്ചേ‍ർത്തു. ‘ഹേമ്മ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതിനോട് യോജിച്ചുപോകുന്ന നിലപാടാണ് സര്‍ക്കാരിന്റേത്, നേരത്തെ ഞാന്‍ പറഞ്ഞതാണ്. അപ്പോഴാണ് അതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത്. ഒരാഴ്ചക്കകം ഈ പറയുന്ന റിപ്പോര്‍ട്ട് വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കണമെന്ന് പറഞ്ഞ ഭാഗങ്ങള്‍ പരിശോധിച്ച ശേഷം പുറത്തുവിടാം. പുറത്തുവിടേണ്ടത് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ്.

സാംസ്‌കാരിക വകുപ്പിനോ സിനിമാ വകുപ്പിനോ സര്‍ക്കാരിനോ അതില്‍ യാതൊരു റോളുമില്ല. എസ്പിഐഒ പുറത്തുവിടേണ്ട റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തുവിടാനാണ് പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ പറയണ്ട കാര്യമില്ല, ഞാന്‍ പറയുന്നു. അവര് അത് പുറത്തുവിടും, റിപ്പോര്‍ട്ട് പുറത്തുവിടണം.സമയം കഴിയുന്നതിനുള്ളില്‍ പുറത്തുവിടുന്നതിനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ഹൈക്കോടതി വിധി, തീരുമാനം നിഷേധിക്കാന്‍ സാധിക്കുമോ, സര്‍ക്കാരിന് കഴിയുമോ. അത്തരം ഒരു സാഹചര്യത്തില്‍ എന്തിനാണിത്ര വെപ്രാളം കാണിക്കുന്നത്. അത് എനിക്ക് മനസിലായില്ല. ഇത് പറയുന്ന സമയത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാണ് ആ കാര്യം ചെയ്യേണ്ടത്, അവരാണ് പറയേണ്ടത്. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമേ അല്ല. സര്‍ക്കാരിന് ഇതിനകത്ത് യാതൊരു റോളുമില്ല. വിവരാവകാശ കമ്മീഷന്‍ വിധിച്ചു. ഹൈക്കോടതി വിധിച്ചു. നടപ്പാക്കേണ്ട എസ്പിഒ നടപ്പാക്കണം. നടപ്പാക്കണമെന്ന് നിലപാടാണ് ആ വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ എടുത്തിട്ടുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു.

More in Uncategorized

Trending