Uncategorized
സെലിനാണെന്റെ ലോകം…ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, യുവനടിയുമായി മാധവ് പ്രണയത്തിൽ? പക്ഷേ…. വൈറൽ പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി മാധവ് സുരേഷ്
സെലിനാണെന്റെ ലോകം…ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, യുവനടിയുമായി മാധവ് പ്രണയത്തിൽ? പക്ഷേ…. വൈറൽ പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി മാധവ് സുരേഷ്
അടുത്ത സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പങ്കുവച്ച കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. യുവനടി സെലിന് പിറന്നാൾ ആശംസിച്ചുള്ളതാണ് ഗോകുൽ സുരേഷിന്റെ കുറിപ്പ്. ഒപ്പം ഇരുവരും ചേർന്നുള്ള നിരവധി ചിത്രങ്ങളും മാധവ് സുരേഷ് പങ്കിട്ടിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പിൽ പറയുന്നു. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാൻ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാൾ. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ പോരായ്മകൾ മനസിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു. ആ ശബ്ദം എന്റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുന്നു. ആ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു. ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു.
ജന്മദിനാശംസകൾ…. സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമിലാറ്റിന, സിസി കുട്ടി… നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം. എന്നെങ്കിലും ഞാൻ നിന്നോടു പറയും. നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന്. നീ എങ്ങനെയാണോ അതുപോലെ തന്നെ മനോഹരമായി തുടരുക. ആളുകളെ വിശ്വസിക്കാൻ എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി എന്നായിരുന്നു സെലിനെ കുറിച്ച് മാധവ് എഴുതിയത്. താരപുത്രന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സെലിന് ആശംസകളുമായി എത്തി. ആദ്യമായല്ല സെലിനെ കുറിച്ചുള്ള കുറിപ്പുകളും ഫോട്ടോയും മാധവിന്റെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന് മുമ്പ് ഒരിക്കൽ സെലിന്റെ ചിത്രം മാധവ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചപ്പോൾ എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു സെലിനൊപ്പമുള്ള ചിത്രത്തിന് മാധവ് അന്ന് നൽകിയ തലക്കെട്ട്. വീണ്ടും സെലിനൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രണയത്തിലാണോയെന്ന ചോദ്യങ്ങൾ വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ ആ റിപ്പോർട്ടുകൾ മാധവ് നിഷേധിച്ചു. സെലിന് ജന്മദിനാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പ് അല്പം കടന്നുപോയെന്നും തത്‌കാലം സെലിനുമായി പ്രണയത്തിൽ അല്ലെന്നും മാധവ് സുരേഷ് വിശദീകരണവുമായി എത്തി.
എന്നാൽ വളരെ രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. എടാ അച്ചുവേ… നിനക്കും വേണ്ടേടാ ഇതുപോലൊരെണ്ണം എന്നാണ് ഗോകുൽ സുരേഷിനെ കമന്റിൽ മെൻഷൻ ചെയ്ത് ചിലർ കുറിച്ചത്. പൃഥ്വിരാജ് ചിത്രം രണത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്. കാനഡയിൽ ജനിച്ച് വളര്‍ന്ന സെലിൻ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. സെലിന്റെ ഡാൻസ് റീലുകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ സുരേഷ് ഇതിനോടകം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. കുറുമ്പിന്റെ കാര്യത്തിൽ തന്റെ അഞ്ച് മക്കളിൽ മുന്നിൽ നിൽക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അതിഥി വേഷത്തിൽ എത്തിയാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് താരം നായകനാകനാകാൻ പോകുന്നത്. സിനിമ വൈകാതെ തിയറ്ററുകളിലെത്തും. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ജെഎസ്കെ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് മാധവ് സുരേഷ്.
