Malayalam
സിനിമാക്കാർ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുള്ളവരാണ്… അതുകൊണ്ട് അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്… ബാല കേരളം വിട്ട് പോവുകയാണെന്ന് ആറാട്ടണ്ണൻ
സിനിമാക്കാർ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുള്ളവരാണ്… അതുകൊണ്ട് അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്… ബാല കേരളം വിട്ട് പോവുകയാണെന്ന് ആറാട്ടണ്ണൻ
നായികനായും വില്ലനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടൻ ബാല ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെയാണ് കൊച്ചിയിൽ താമസമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മകളും അമൃതയും ആരോപിച്ചത്. ഇപ്പോഴിതാ നടൻ ബാല കേരളം വിടുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ബാല കേരളം വിട്ട് പോവുകയാണെന്നാണ് തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ സന്തോഷ് വർക്കി പറഞ്ഞത്. നടൻ ബാല എന്നെ വിളിച്ചിരുന്നു.
പുള്ളി കേരളം വിട്ട് പോവുകയാണെന്നാണ് പറഞ്ഞത്. എനിക്ക് പുള്ളിയെ മനസിലാക്കാൻ പറ്റുന്നില്ല. പല ആളുകളും പുള്ളി ജെനുവിൻ അല്ലെന്ന് പറയുന്നത് കേട്ടു. പക്ഷെ എന്റെ മുമ്പിൽ പുള്ളി ജെനുവിനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മോളുടെ പേര് പറഞ്ഞ് പുള്ളി കരയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അമൃത സുരേഷും മോളും പറയുന്നത് വേറെ കാര്യങ്ങളാണ്. ഒരു കാലത്ത് പുള്ളി എനിക്ക് സഹോദരനെപ്പോലെയായിരുന്നു. പുള്ളിയെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. സിനിമാക്കാർ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുള്ളവരാണ്.
അതുകൊണ്ട് അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നോട് സ്നേഹത്തോടെയൊക്കെയാണ് പെരുമാറിയത്. പക്ഷെ അമൃത സുരേഷും മോളും പറയുന്നത് കേൾക്കുമ്പോൾ വേറൊരു ഇമേജാണ് പുള്ളിയെ കുറിച്ച് വരുന്നത്. ഇതിൽ ഏതാണ് ശരിക്കുമുള്ള ഇമേജെന്ന് അറിയില്ല. എന്തായാലും ബാലയ്ക്ക് ഓൾ ദി ബെസ്റ്റ്. നിങ്ങൾ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക. നിങ്ങളെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. നല്ല ആളാണോ… മോശം ആളാണോയെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലെന്നുമാണ് സന്തോഷ് വർക്കി പറഞ്ഞത്.
