Connect with us

സാറിന് വട വേണോ? അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്- സംവിധായകൻ ഒമർ ലുലു

Uncategorized

സാറിന് വട വേണോ? അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്- സംവിധായകൻ ഒമർ ലുലു

സാറിന് വട വേണോ? അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്- സംവിധായകൻ ഒമർ ലുലു

ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ പേരിനൊപ്പം വന്ന സംവിധായകനാണ് ഒമര്‍ ലുലു. എന്നാല്‍ ഇതെല്ലാം മറികടന്ന് പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. ചെറിയ പ്രായത്തിലെ സിനിമയെന്ന സ്വപ്‌നം കാണാറുണ്ടെന്നും അതൊരിക്കലും പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നുമാണ് സംവിധായകന്‍ പറയുന്നത്. സിനിമ എന്ന് പറഞ്ഞാല്‍ പക്ക ബിസിനസാണ്. നമ്മളിപ്പോള്‍ മദര്‍ തെരേസ ആണെന്ന് പറഞ്ഞാലും സിനിമയില്‍ ആരും കൂടെ ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മള്‍ വിജയിച്ച് നില്‍ക്കുന്നവനാണെങ്കില്‍ എത്ര തെണ്ടിത്തരം കാണിച്ചാലും കൂടെ നില്‍ക്കാന്‍ ഇഷ്ടം പോലെ പേരുണ്ടാവും.

സിനിമയൊരു മാജിക്ക് പോലെയാണ്. ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. ഡബിള്‍ മീനിങ്ങ് എന്നത് കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് എന്താണ്. ചങ്ക്‌സ് എന്ന സിനിമയില്‍ സാറിന് വട വേണോ എന്ന് ചോദിക്കുന്നൊരു ഡയലോഗുണ്ട്. അവിടെ ശരിക്കും വടയുണ്ട്. അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്. നോര്‍മല്‍ മൈന്‍ഡില്‍ ചിന്തിച്ചാല്‍ അതിലൊരു കുഴപ്പവുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം ‘നെഗറ്റീവ് പറഞ്ഞു നടക്കുന്നവരുടെ ഇടയില്‍ പോസറ്റീവായി ജീവിച്ചു കാണിച്ചു കൊടുത്ത ഒമറിക്കയാണ് ഞങ്ങളുടെ ഹീറോ’ എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.

Continue Reading
You may also like...

More in Uncategorized

Trending