സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി എന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിയായ നടിക്കെതിരെയാണ് കേസ്. നടിയുടെ അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്. ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം.
‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം 7 പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....