Connect with us

സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍! കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു..

Uncategorized

സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11:10-ഓടെയാണ് രഞ്ജിത്ത് എത്തിയത്. എ.ഐ.ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. എസ്.ഐ.ടിയിലെ ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്.

കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. 30 ദിവസത്തെ മുൻകൂർ ജാമ്യമാണ് കോടതി അനുവദിച്ചത്

Continue Reading
You may also like...

More in Uncategorized

Trending