Connect with us

രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാൻ ആ​ഗ്രഹമുണ്ട്! സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനംചെയ്യാൻ താത്പര്യമുണ്ടെന്ന് പൃഥ്വിരാജ്

Malayalam

നടനെന്നതിലുപരി സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ബ്ലെസി സംവിധാനം ചെയ്ത് ഈ മാസം 28-ന് റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോൾ. ഇപ്പോഴിതാ തനിക്ക് സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനംചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ആടുജീവിതത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ​ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തനിക്ക് സംവിധാനംചെയ്യാനാ​ഗ്രഹമുള്ള നടന്മാരെക്കുറിച്ചും അത് ഏത് ജോണറിലായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാൻ ആ​ഗ്രഹമുണ്ട്. ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ അദ്ദേഹത്തെ നായകനാക്കാൻ ആ​ഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. കമൽ സാറാണ് നായകനെങ്കിൽ അതൊരു ഡ്രാമാ ചിത്രമായിരിക്കും.

വിജയ് മുഖ്യവേഷത്തിൽവരുന്ന ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലർ ചെയ്യാൻ താത്പര്യമുണ്ട്. അദ്ദേഹം ആക്ഷൻ സിനിമകൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അത്. ഒരു ലവ് സ്റ്റോറി ചെയ്യണമെങ്കിൽ ​അതിഗംഭീര നടൻ വേണം. സൂര്യ അത്തരത്തിലൊരാളാണ്. സൂര്യക്കൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനാ​ഗ്രഹമുണ്ട്. പൃഥ്വി പറഞ്ഞു.

More in Malayalam

Trending