Actor
മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായി രേണു..? ദുഷ്ടമനസുകളുടെ നെഞ്ചത്തടിച്ച് കിച്ചു സുധി; ഉറച്ച തീരുമാനവുമായി രേണു സുധി
മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായി രേണു..? ദുഷ്ടമനസുകളുടെ നെഞ്ചത്തടിച്ച് കിച്ചു സുധി; ഉറച്ച തീരുമാനവുമായി രേണു സുധി
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ സിനിമാ-സീരിയൽ ലോകവും ആരാധകരും പൂർണമായും മുക്തരായിട്ടില്ല. കുറച്ച് വർഷങ്ങളായി സ്റ്റാർ മാജിക്ക് എന്ന ടിവി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ സുധി നിത്യേന എത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സുധിയുടെ വേർപാട് കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണം പോലെ മലയാളികളെ വേദനിപ്പിച്ചത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുധി. വടകരയിലെ പരിപാടി കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് സുധിയുടെ ഭാര്യ രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. ഇപ്പോഴും വാടകവീട്ടിൽ കഴിയുന്ന സുധിയുടെ കുടുംബത്തിന് കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും ഫ്ലവേഴ്സ് ചാനലും എല്ലാം ചേർന്നാണ് സൗജന്യമായി വീട് വെച്ചുനൽകുന്നത്. ‘ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.’ ‘ഇപ്പോള്‍ നാല് മാസമായി. ചുമരൊക്കെ പണിതു.
ഇനി വെറും രണ്ട് മാസം മാത്രം. അപ്പോഴേക്കും വീട്ടില്‍ കയറി താമസിക്കാന്‍ കഴിയും . അടുത്തിടെയായി രേണു വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് രേണുവും സുധിയുടെ മകൻ കിച്ചുവും. സുധിച്ചേട്ടന്റെ സ്വപ്നം തന്നെയാണ് പൂവണിയുന്നത്. വയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. നാലുമാസത്തിനുള്ളിൽ വീട് പണി പൂർത്തിയാകും എന്നാണ് പ്രതീക്ഷയെന്നും രേണു പറയുകയാണ്. ചേട്ടന്റെ സാന്നിധ്യം ഇല്ലാത്ത വീട് ശൂന്യത നൽകും. പിന്നെ ആത്മാവിൽ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ അന്ന് സുധിച്ചേട്ടന്റെ ആത്മാവിന് മോക്ഷം കിട്ടും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, വിശ്വസിക്കുന്നതെന്ന് രേണു പറയുമ്പോൾ അച്ഛൻ മരിച്ചുപോയി എന്നാണ് കുഞ്ഞു മോൻ ക്യാമറ നോക്കി പറയുന്നത്. ഞാൻ ഒരു വര്ഷം കഴിയും മുൻപേ വേറെ വിവാഹം കഴിക്കും കിച്ചുവിനെ അടിച്ചിറക്കും എന്നൊക്കെ പറയുന്നത് ഞാനും കേട്ടിരുന്നു. എനിക്ക് ഒന്നേ പറയാൻ ഉള്ളൂ.
ഞാൻ വേറെ ഒരു വിവാഹം കഴിക്കില്ല. ഞാൻ മരിക്കുവോളം കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ചെയ്യാൻ ആണ് ഉറച്ച തീരുമാനം എടുത്തിരിക്കുന്നതും. കാരണം പലതുണ്ട്, അതൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. കുടുംബത്തിൽ ഉള്ള ഒരാളും എന്നെ വിവാഹത്തിന് നിര്ബന്ധിക്കാറില്ല. എന്റെ മക്കൾ ഞങ്ങളുടെ മക്കളായി വളരണം എന്നാണ് ആഗ്രഹം. നീ ചെറുപ്പം ആണ്. നല്ല ആലോചന വന്നാൽ സ്വീരിക്കാൻ ആണ് കൂട്ടുകാരൊക്കെ പറയുന്നത്. എന്നാൽ ഞാൻ ഉറച്ച തീരുമാനം തന്നെ എടുത്തിരുന്നു എനിക്ക് ഇനി ഒരു വിവാഹം ഉണ്ടാകില്ല. സുധിച്ചേട്ടന് ഒരു പകരക്കാരൻ ഉണ്ടാകില്ല എന്നത്. ഇത് ഞാൻ പബ്ലിക്കായി പറയുകയാണ്. എനിക്ക് മറ്റൊരു വിവാഹം ഉണ്ടാകില്ല രേണു പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് കിച്ചുവാണ്. എനിക്ക് പ്രത്യേകിച്ചും ഒന്നും പറയാനില്ല. അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ എന്നും കിച്ചു പറയുന്നു. അമ്മയുടെ ഇഷ്ടം ആണ് അത് അങ്ങനെ തന്നെ നിക്കട്ടെ. നമ്മൾ നല്ല ഹാപ്പി ആയിരിക്കുന്നു എന്നും കിച്ചു പറയുന്നു. ഇളയമകന് ഇപ്പോൾ അച്ഛന്റെ മരണം അറിയാം എന്ന് പറഞ്ഞ രേണു ലക്ഷ്മി നക്ഷത്രയെ കുറിച്ചും സംസാരിക്കുന്നുണ്ട്. ചിന്നു എന്നും ഞങ്ങൾക്ക് സഹോദരിയാണ്. ഏട്ടൻ പോയ അന്ന് മുതൽ ഇന്നുവരെ ഞങ്ങൾക്ക് ഒരുപോലെ സ്നേഹവും സഹായങ്ങളും ചിന്നു ചെയ്യാറുണ്ട്. ആ സ്നേഹയും കരുതലും ഒരിക്കലും ഡ്രാമ അല്ല എന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നും അവർ പറഞ്ഞു.
ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ ഒന്നും തോന്നില്ല. സുധിച്ചേട്ടന് എന്നെ അറിയാമല്ലോ. എന്റെ മക്കൾക്കും അറിയാവുന്നവർക്കും എന്നെ അറിയാം. പറയുന്നവർ പറഞ്ഞോണ്ടേയിരിക്കുമെന്നും രേണു പറഞ്ഞു. കൊല്ലം സുധി അവസാനമായി ഉപയോഗിച്ച ബാഗും വസ്ത്രങ്ങളും രേണു ലക്ഷ്മിയെ കാണുക്കുന്നുണ്ട്. സുധിച്ചേട്ടന്‍റെ ബാഗാണിത്. അദ്ദേഹം അവസാനമായി കൊണ്ടുപോയ ബാഗാ ഇത്. ഇതിനകത്ത് എന്നതാന്ന് അറിയാമോ. ഏട്ടന്‍ ലാസ്റ്റ് ഇട്ടോണ്ട് പോയ തുണികളാണ്. അപകടനം നടന്നതിന്‍റെ അന്ന്. ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല. ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്. ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മരിച്ചവരുടെ മണം എടുത്ത് പ്രെഫ്യൂം ഉണ്ടാക്കുമെന്ന് ഞാന്‍ യുട്യൂബില്‍ കണ്ടിരുന്നു. അതെങ്ങനെയെങ്കിലും മോളെനിക്ക് സാധിപ്പിച്ച് തരണമെന്നും രേണു ഇതിനുമുൻപ് അവതാരകയായ ലക്ഷ്മി നക്ഷത്രയോടും പറഞ്ഞിരുന്നു.