Malayalam Breaking News
മമ്മൂട്ടിയുടെ യാത്രയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കേർസ് !
മമ്മൂട്ടിയുടെ യാത്രയും ഇന്റർനെറ്റിൽ എത്തിച്ച് തമിഴ് റോക്കേർസ് !
By
റിലീസ് ചെയ്തു രണ്ടുദിവസം കഴിയും മുൻപ് യാത്രയും ഇന്റർനെറ്റിൽ എത്തിച്ചിരിക്കുകയാണ് തമിഴ് റോക്കർസ് . അടുത്തിടെ പുറത്തിറങ്ങിയ പേട്ട, വിശ്വാസം തുടങ്ങി മിക്ക ചിത്രങ്ങളും തമിഴ് റോക്കേഴ്സ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയേറ്ററിൽ എത്തിയിരുന്നു .
മഹി രാഘവ് സംവിധാനം ചെയ്ത ചിത്രം ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രം എന്ന റെക്കോർഡ് നേടാനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ യാത്ര .
