Malayalam
ബിഗ് ബോസ് റിവ്യൂ; ബിഗ്‌ബോസിനെ വിറപ്പിച്ച് തെരുവ് ഗുണ്ടകൾ! ഇത് ചോരക്കളി!
ബിഗ് ബോസ് റിവ്യൂ; ബിഗ്‌ബോസിനെ വിറപ്പിച്ച് തെരുവ് ഗുണ്ടകൾ! ഇത് ചോരക്കളി!
ബിഗ് ബോസ് സീസൺ ത്രീ എപ്പിസോഡ് 45 , നാല്പത്തിനാലാം ദിവസം… ഇന്ന് വിശേഷം മുഴുവൻ അല്ലെങ്കിൽ അടി മുഴുവൻ ഉൾപ്പെട്ടിരിക്കുന്നത് ടാസ്കിനുള്ളിലാണ്. അതുകൊണ്ട് ടാസ്കിനെ കുറിച്ച് പറഞ്ഞാലേ തുടക്കമാകൂ.. അടുത്ത എപ്പിസോഡിൽ ഈ ടാസ്ക് ഉണ്ടാകുമോ എന്നത് സംശയാണ്. കിട്ടിയ അവസരത്തിൽ എല്ലാവരും നന്നായി അടികൂടുന്നുണ്ട്. നിങ്ങൾ കണ്ടെങ്കിൽ മനസിലാകും ഇവരുടെ ഒക്കെ കൈ നല്ല ഫ്രാക്ചർ ആകാൻ സാധ്യതയുണ്ട്. മൊത്തത്തിൽ പിടിയും വലിയുമാണ്.
ഇന്ന് തുടക്കം ഉള്ള പാട്ട് പോലും കാണിക്കാതെ നേരെ ടാസ്കിലേക്ക് തന്നെയാണ് ബിഗ് ബോസ് നമ്മളെ കൊണ്ടുപോയത്. അലക്കുകമ്പനി എന്നാണ് ടാസ്കിന്റെ പേര്. മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ മുകളിലൂടെ നിരങ്ങി വരും … അപ്പോൾ അതൊക്കെ എടുത്ത് കഴുകി ഉണക്കി ഇസ്തിരി ഇട്ട് വക്കണം. അതിന്റെ ക്വാളിറ്റി നോക്കാൻ ഓരോ ടീമിൽ നിന്നും ക്വാളിറ്റി ഇൻസ്‌പെക്ടർ ഉണ്ടാകും .അവർ തീരുമാനിക്കും അക്‌സെപ്റ്റ് ചെയ്യാനോ റിജെക്ട് ചെയണോ എന്ന് . പിന്നെ ഈ വസ്ത്രങ്ങളും അവിടെ സൂക്ഷിച്ച് വച്ചിരിക്കണം. അല്ലെങ്കിൽ അത് ആർക്ക് വേണമെങ്കിലും കട്ടോണ്ട് പോകാം..
ഈ ഗെയിം നിങ്ങൾക്ക് ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയോ? അങ്ങനെ എങ്കിൽ ഇവർ ഈ ബിഗ് ബോസ്സിൽ കിടന്ന് അടിയിടുന്ന പോലെ നിങ്ങൾ അടിയിടുമോ? അതായത്, ഈ ഗെയിം പല രീതിയിൽ കളിക്കാം.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ പ്ലേ ചെയ്യൂ…!
about biggboss