Malayalam
പ്രതിഷേധം കടുക്കുന്നു..! നടൻ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച മാർച്ച്…
പ്രതിഷേധം കടുക്കുന്നു..! നടൻ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച മാർച്ച്…
നടൻ മുകേഷിനെതിരെ പ്രതിഷേധവുമായി യുവ മോർച്ചയും മഹിളാ കോൺഗ്രസ്സും ആർ എസ് പിയും ,
മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യുവ മോർച്ച മാർച്ച് നടത്തിയിരിക്കുകയാണ്. മുകേഷിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. നടനും എം.എൽ.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി വെളിപ്പെടുത്തിയിരുന്നു . അമ്മയിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇത്രയും പേർക്ക് കിടക്ക പങ്കിടണമെന്ന ആവശ്യമാണ് പറഞ്ഞത്. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു.
താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. അക്കാലത്ത് തന്നെ ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്‍റുകളോട് പൊരുത്തപ്പെടാനാകാതെ മലയാളം ഫിലിം ഇൻഡസ്ട്രി വിട്ട് ചെന്നൈയിലേക്ക് പോകേണ്ടിവന്നു എന്നായിരുന്നു മിനു കുര്യന്റെ വെളിപ്പെടുത്തലായിരുന്നു . അതേസമയം തനിക്കെതിരെയുള്ള യുവതിയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു നടൻ എം.മുകേഷ് ആരോപിച്ചു. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും ആരോപണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു.
ഹോട്ടലിൽ താമസിച്ചപ്പോൾ മുകേഷ് നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നായിരുന്നു സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയുെട ആരോപണം. ‘സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല. 2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് ഓർമയില്ലെന്ന്. പല പ്രാവശ്യം ഞാൻ ഫോൺ വിളിച്ചു, എടുത്തില്ല എന്നാണു പറയുന്നത്. ഫോൺ എടുക്കാതെ ഞാൻ ആണോ അല്ലയോ എന്ന് എങ്ങനെ അറിയും. മുൻപു നടന്ന കാര്യം ഇപ്പോൾ കൊണ്ടുവരുന്നതു ബാലിശമാണെന്നും മുകേഷ് പറഞ്ഞു.