Malayalam
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു!
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു!
Published on
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ പള്ളിയിൽ നാല് മണിക്കാണ് കബറടക്കം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്.
Continue Reading
You may also like...
Related Topics:sidhique
