Connect with us

നടി വനിത വിജയകുമാറിന്റെ നാലാം വിവാഹം! സേവ് ദി ഡേറ്റ് ചിത്രം വൈറൽ

Uncategorized

നടി വനിത വിജയകുമാറിന്റെ നാലാം വിവാഹം! സേവ് ദി ഡേറ്റ് ചിത്രം വൈറൽ

നടി വനിത വിജയകുമാറിന്റെ നാലാം വിവാഹം! സേവ് ദി ഡേറ്റ് ചിത്രം വൈറൽ

തമിഴ് നടി വനിതാ വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ 5-ാം തീയതിയാണ് വിവാഹചടങ്ങ്. സേവ് ദ ഡേറ്റ് ചിത്രവും പുറത്തു ‌വന്നു. നടി തന്നെയാണ് വിവാഹവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. വനിതയുടെ നാലാം വിവാഹമാണിത്. 2000ൽ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളും വനിതയ്ക്കുണ്ട്. 2007ൽ ആകാശുമായി പിരിഞ്ഞു.

ഇതേവർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012ൽ വിവാഹമോചിതയായി. ശേഷം 2020ൽ ഫോട്ടോഗ്രാഫറായ പീറ്റർ പോളിനെ വിവാഹം ചെയ്തു. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ആരോപിച്ച് ഭാര്യ എലിസബത്ത് രംഗത്ത് വന്നതോടെ ഇവരുടെ വിവാഹവാർത്ത വലിയ വിവാദമായി. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളാണ് വനിത. വിജയ്‌യുടെ നായികയായി ചന്ദ്രലേഖ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന സിനിമയിൽ അഭിനയിച്ചു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top