Connect with us

ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ!!

Malayalam

ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ!!

ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ!!

ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫയാണ്. ഈദ് റിലീസ് ആയാണ് ചിത്രം പുറത്തിറങ്ങിയത്. ബാബുരാജ്, മല്ലിക സുകുമാരന്‍, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവന്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ’ ഈ ഓഫര്‍ നല്‍കിയത് മറ്റാരുമല്ല നടനും ധര്‍മൂ ഫിഷ് ഹബിന്റെ ഉടമയുമായ ധര്‍മജനാണ്. 500 രൂപയ്ക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് അവസരമുള്ളതെന്ന് ധര്‍മ്മജന്‍ പറയുന്നു. 750 രൂപയ്ക്ക് മീന്‍ വാങ്ങിയാല്‍ 2 ടിക്കറ്റ്, 1000 രൂപയ്ക്ക് വാങ്ങിയാല്‍ മൂന്നെണ്ണം ഇത്തരത്തിലാണ് ഓഫര്‍. ജയറാം നായക വേഷത്തിലെത്തുന്ന ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ബഷീറിന്റെ പ്രേമ ലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജനും ഉണ്ട്. ഫിഷ് ഹബിലെ ഓഫര്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ധര്‍മ്മജനെ ട്രോളി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Continue Reading
You may also like...

More in Malayalam

Trending