Connect with us

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫർ ഇടുക്കി മോശമായി പെരുമാറി! DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയുമായി നടി

News

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫർ ഇടുക്കി മോശമായി പെരുമാറി! DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയുമായി നടി

ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫർ ഇടുക്കി മോശമായി പെരുമാറി! DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയുമായി നടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലുള്ള മലയാള സിനിമയുടെ മറ്റൊരു മുഖമാണ് കണ്ടത്. ലൈംഗീകപീഡന ആരോപിതരുടെ ലിസ്റ്റിൽ അവസാനം കേട്ടത് ബാലചന്ദ്രമേനോന്റതായിരുന്നു. എന്നാലിപ്പോഴിതാ ഒന്നും അവസാനിക്കുന്നില്ല എന്നതിന് ഉദാഹരണമാണ്
നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി. നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്. പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും ചെയ്യും. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്നിട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും നടി പറയുന്നു. ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ മുന്‍പ് പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും രംഗത്തെത്തിയിരിക്കുന്നത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്രമേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിനു ശേഷം കഥ പറയാന്‍ മുറിയിലേക്കു വിളിച്ചു.


മുറിയിൽ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്കു പോയി. പിറ്റേന്നു രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്കു വിളിച്ചു. ചെല്ലുമ്പോള്‍ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്നു മുറിയിലെത്തിയ ബാലചന്ദ്രമേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോൻ മേനോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകൾക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.

Continue Reading
You may also like...

More in News

Trending