Connect with us

തെളിവുകൾ ഒന്നും കൈവശമില്ല! എന്റെ ഫോണ്‍ നിവിന്‍ പോളിയുടെ കയ്യിലാണ്, ഗുരുതര ആരോപണവുമായി യുവതി വീണ്ടും രംഗത്ത്

Malayalam

തെളിവുകൾ ഒന്നും കൈവശമില്ല! എന്റെ ഫോണ്‍ നിവിന്‍ പോളിയുടെ കയ്യിലാണ്, ഗുരുതര ആരോപണവുമായി യുവതി വീണ്ടും രംഗത്ത്

തെളിവുകൾ ഒന്നും കൈവശമില്ല! എന്റെ ഫോണ്‍ നിവിന്‍ പോളിയുടെ കയ്യിലാണ്, ഗുരുതര ആരോപണവുമായി യുവതി വീണ്ടും രംഗത്ത്

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിന്പോളിയ്ക്കെതിരെ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്. ഇവര്‍ കാസ്റ്റിംഗ് കോളിന് വിളിച്ച ഒരുപാട് പെണ്‍കുട്ടികള്‍ അവിടെ പെട്ട് കിടപ്പുണ്ട്, ഇവര്‍ ദുബായിയില്‍ നടത്തുന്ന ബിസിനസ്സ് വേറെയാനിന്നായിരുന്നു യുവതി തുറന്നു പറഞ്ഞത്. പരാതിക്കാരി സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. മാത്രമല്ല താൻ അന്ന് അവരുടെ ചിത്രങ്ങൾ എടുത്തുവെന്നും അതൊക്കെ ആ ഫോണിലാണെന്നും ആയിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. ‘തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു. നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്.

വീട്ടുകാർ അറിയാതെയാണ് പോയത്. ആരോടും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്ളാറ്റിലെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചു. ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയയ്ക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. ഭർത്താവ് ഇടപെട്ട് ഡിസംബർ 17ന് നാട്ടിലെത്തി. ദുബൈയിലുള്ള കസിന്റെ സഹായത്തോടെ നാട്ടിലേക്ക് പോയത്. നാട്ടിലെത്തിയ ശേഷമാണ് ദുരനുഭവം ഉണ്ടായത് ഭർത്താവിനെ അറിയിച്ചത്. നിവിൻ പോളി പേഴ്സണലി മെസേജ് അയച്ചിട്ടില്ലന്നും യുവതി പറഞ്ഞു.

More in Malayalam

Trending