തന്റെ കുഞ്ഞിന് അർജുൻ റെഡ്ഢി എന്ന പേര് നൽകിയത് എന്ത് കൊണ്ട് ? ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ സന്ദീപ് വങ്ക
By
തെലുങ്കിൽ എന്നതിന് പുറമേ തെന്നിന്ത്യയിലൊട്ടാകെ വമ്പൻ ഹിറ്റ് സൃഷ്ടിച്ച അർജുൻ റെഡ്ഢി ഇന്ത്യൻ സിനിമയുടെ ചരിത്രത്താളുകൾ തന്നെ മാറ്റിയ ഒന്നായിരുന്നു. 2017 ൽ റിലീസായ ചിത്രത്തിനു പ്രേക്ഷക-നിരൂപക പ്രശംസ നേടാനും സാധിച്ചു .
എന്നാലിപ്പോൾ ചിത്രത്തിന്റെ പുതിയൊരു കൗതുകമേറിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . അതും ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് വങ്ക തന്നെയാണ് പങ്കുവെച്ചിരിക്കുന്നത് . എന്തെന്നാൽ , അർജുൻ റെഡ്ഡി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കവെയാണ് തനിക്ക് കുഞ്ഞ് പിറക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. തന്റെ ആദ്യ സിനിമ പിറവി എടുക്കുമ്പോൾ തന്നെ കുഞ്ഞ് ജനിച്ചത് സന്തോഷം ഇരട്ടിപ്പിച്ചു. അതിനാൽ തന്നെ സിനിമയുടെ പേര് തന്നെ കുഞ്ഞിന് ഇടുകയും ചെയ്തു- സന്ദീപ് പറയുന്നു .
വിജയ് ദേവേരകൊണ്ടയും ശാലിനി പാണ്ഡെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്ക് ചെയ്ത് പ്രദർശനത്തിനായി ഒരുങ്ങുകയാണ് . അർജുൻ റെഡ്ഡിക്ക് പകരം കബീർ സിങ്ങായിട്ടാണ് ചിത്രം എത്തുന്നത്. അർജുൻ റെഡ്ഢിയുടെ സംവിധായകൻ സന്ദീപ് വങ്ക തന്നെയാണ് ചിത്രമൊരുക്കുന്നതും . അർജുൻ റെഡ്ഡിയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമായിരിക്കും കബീർ സിങ്ങെന്ന് സംവിധായകൻ സന്ദീപ് വങ്ക പറഞ്ഞു .
ബോളിവുഡിലെ ചോക്ലേറ്റ് ബോയ് എന്നറിയപ്പെടുന്ന നടൻ ഷാഹിദ് കപൂറും കിയാര ആദ്വാനിയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത് . ചിത്രത്തിൽ ഷാഹിദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുളളത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ ആദ്യം വന്ന മുഖം ഷഹിദിന്റെ ആയിരുന്നു- സന്ദീപ് വങ്ക പറഞ്ഞു. ഈ മാസം തന്നെ ചിത്രം റിലീസിനായി എത്തും.