Connect with us

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ് അന്തരിച്ചു

Actor

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ് അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാഡ് അന്തരിച്ചു

പ്രശസ്ത കന്നട എഴുത്തുകാരനും ചലചിത്രകാരനുമായിരുന്ന ഗിരീഷ് കര്‍ണാട് അന്തരിച്ചു. പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട സാംസ്കാരിക ലോകത്തെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് ഗിരീഷ് കര്‍ണാട് അറിയപ്പെട്ടത്. കന്നട സാംസ്കാരിക മേഖലയില്‍ മാത്രമല്ല ഇന്ത്യന്‍ സാംസ്കാരിക രംഗത്തും സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാഡ്. 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ബംഗലൂരിലെ വീട്ടില്‍ രാവിടെ ആറരയോടെയായിരുന്നു അന്ത്യം. വിയോഗ വാര്‍ത്തയറിഞ്ഞ് ഒട്ടേറെ പേരാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

നാടകരംഗത്ത് നവതരംഗം കൊണ്ടുവന്ന കലാകാരനാണ് ഗിരീഷ്. സിനിമാ ലോകത്തും ഗിരീഷ് കർണാഡ് തെൻറ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഗിരീഷ് കർണാഡ് പ്രവർത്തിച്ചു. പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

ബാദൽ സർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് പ്രവർത്തിച്ചു. കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാഡ് ഇന്ത്യന്‍ നാടകവേദിയില്‍ തെൻറ സ്ഥാനമുറപ്പിച്ചു. നാടോടി നാടക രംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. 

സംസ്കാര എന്ന ചിത്രത്തിെൻറ തിരക്കഥാകൃത്തും പ്രധാന നടനുമായാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. 1970 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. തുടർന്ന്  ‘വംശവൃക്ഷ’ എന്ന ചിത്രം സംവിധാനം ചെയ്തു. ഇൗ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി. 

ഹിന്ദി സിനിമാവേദിയിൽ ബെനഗലിനോടൊപ്പം പ്രവർത്തിച്ചു.  പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ശശികപൂറിനു വേണ്ടി ഉത്സവ് എന്ന ചിത്രം നിർമിച്ചതും ഗിരീഷ് കർണാഡ് ആയിരുന്നു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78), കേന്ദ്ര സംഗീത നാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു.  ‘ദ് പ്രിന്‍സ്’, ’നീലക്കുറിഞ്ഞി പൂത്തപ്പോള്‍’ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിൽ ജനിച്ചു. വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. 

നാലു പതിറ്റാണ്ടുകളായി നാടകങ്ങൾ രചിക്കുന്ന ഗിരീഷ് കർണാഡ് മിക്കപ്പൊഴും ചരിത്രം, ഐതിഹ്യങ്ങൾ എന്നിവയെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നു. സിനിമാലോകത്തും ഗിരീഷ് കർണാട് സജീവമായിരുന്നു.

Veteran actor and playwright Girish Karnad dies at 81

Continue Reading
You may also like...

More in Actor

Trending

Recent

To Top