Malayalam
ജാൻമണി വിവാഹതിയാകാൻ പോകുന്നു! വരൻ ആരാണെന്ന് കണ്ടോ? ബിഗ്ബോസ് വീട്ടിൽ നിന്നും വീണ്ടും ഇറങ്ങിയാൽ ആ സർപ്രൈസ് പൊട്ടിക്കും..
ജാൻമണി വിവാഹതിയാകാൻ പോകുന്നു! വരൻ ആരാണെന്ന് കണ്ടോ? ബിഗ്ബോസ് വീട്ടിൽ നിന്നും വീണ്ടും ഇറങ്ങിയാൽ ആ സർപ്രൈസ് പൊട്ടിക്കും..
ബിഗ് ബോസ് മലയാളം സീസൺ അവസാന ഘട്ടത്തിലേത്ത് എത്തിയിരിക്കുകയാണ്. ആരായിരിക്കും ആ വിജയി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എന്തായാലും മത്സരം അവസാനിക്കാറാകുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിപ്പോയ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വന്നുതുടങ്ങിയിരിക്കുകയാണ്. ആദ്യം എത്തിയത് ജന്മോണിയായിരുന്നു തൊട്ടുപിന്നാലെ യമുനയും എത്തിയിരുന്നു. ബിഗ് ബോസ് സീസൺ 6 ൽ ഏറെ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ജാൻമണി. എന്നാൽ ഇടയ്ക്ക് വെച്ച് ജാൻമണിയുടെ പെരുമാറ്റം കാരണമാണ് പ്രേക്ഷകർക്ക് ജാൻമണിയോടുള്ള ഇഷ്ടം കുറയാൻ കാരണമായതും . നോറയുമായുള്ള തർക്കങ്ങൾ ജാൻമണിയുടെ ഇമേജിനെ ബാധിച്ചിരുന്നു.
ജാൻമണി വഴക്കിനിടെ ഉപയോഗിച്ചിരുന്ന ശാപവാക്കുകളാണ് വിമർശനങ്ങൾ ഉയരാൻ കാരാണായത്. എന്നാലിപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ വീണ്ടും എത്തിയതിന് പിന്നാലെ യമുന ജാൻമണിയെക്കുറിച്ചുള്ള ഒരു സന്തോഷ വാർത്ത പറഞ്ഞിരിക്കുകയാണ്. ജാൻമണി വിവാഹതിയാകാൻ പോവുകയാണെന്നാണ് യമുന പറഞ്ഞത്. അറിഞ്ഞില്ലേ, നിങ്ങളോട് പറഞ്ഞില്ലേ എന്നാണ് യമുന ചോദിക്കുന്നത്.
ഇതിന് പിന്നാലെയാണ് അക്കാര്യം പറഞ്ഞത് . എന്നാൽ വിവാഹത്തെക്കുറിച്ച് മറ്റ് കാര്യങ്ങളാെന്നും പറഞ്ഞില്ല. ആരാണ് വരനെന്നോ എന്നാണ് വിവാഹം എന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഡോക്ടർ ആണെന്നാണ് തന്നോട് പറഞ്ഞതെന്ന് യമുന പറഞ്ഞത്. എന്തായാലും ഉടൻ തന്നെ ആ സന്തോഷവാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.
