Connect with us

ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിനെതിരെ ഞെട്ടിക്കുന്ന നീക്കവുമായി റിമ കല്ലിങ്കൽ

Uncategorized

ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിനെതിരെ ഞെട്ടിക്കുന്ന നീക്കവുമായി റിമ കല്ലിങ്കൽ

ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിനെതിരെ ഞെട്ടിക്കുന്ന നീക്കവുമായി റിമ കല്ലിങ്കൽ

നടി റിമ കല്ലിങ്കലിലും സംവിധായകൻ ആഷിക് അബുവിനും എതിരായിരുന്നു ഗായിക സുചിത്രയുടെ വെളിപ്പെടുത്തൽ. ആഷിക്കിനെയും റിമയെയും ബന്ധപ്പെടുത്തിയുള്ള വാർത്തകൾക്ക് ഇരുവരും പ്രതികരിച്ചില്ല. എങ്കിൽ ഇപ്പോൾ തനിക്ക് പറയാനുള്ള കാര്യങ്ങൾ റിമ കല്ലിങ്കൽ പരസ്യമായി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുന്നു.

പോസ്റ്റ് ഇങ്ങനെ..

‘വർഷങ്ങളായി നിങ്ങളിൽ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്. ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോൾ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കണ്ടു… 30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തിൽ അവർ ചില പേരുകൾ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ൽ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവർക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം. അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഉൾപ്പെടുന്ന നടന്മാരുടെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി എന്നും അവർ പരാമർശിച്ചു കണ്ടു…

ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ, അതിൽ പ്രതികരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി’ എന്ന് റിമ കല്ലിങ്കൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.

Continue Reading
You may also like...

More in Uncategorized

Trending