Malayalam
കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി’! ഡോക്ടറായതിന് പിന്നാലെ മഞ്ജുവിന്റെ ഫാൻസ് പേജ് നിറഞ്ഞ് മീനൂട്ടിക്ക് ആശംസകൾ
കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി’! ഡോക്ടറായതിന് പിന്നാലെ മഞ്ജുവിന്റെ ഫാൻസ് പേജ് നിറഞ്ഞ് മീനൂട്ടിക്ക് ആശംസകൾ
നടി മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ഇപ്പോഴും നടൻ ദിലീപ് സോഷ്യൽമീഡിയയിൽ പരിഹാസവും കുറ്റപ്പെടുത്തലുകളും കേൾക്കാറുണ്ട്. അതുപോലെ തന്നെ അമ്മ മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്ത മകളെന്നുള്ള ആക്ഷേപം മീനാക്ഷിക്കും സോഷ്യൽമീഡിയ വഴി ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ‘ദൈവത്തിന് നന്ദി എന്റെ മകൾ മീനാക്ഷി ഡോക്ടറായിരിക്കുന്നു’ എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. കൂടാതെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ഡോ. മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലാകുകയും ചെയ്‌തു.
ചിത്രങ്ങളുടെ താഴെ പലരും അമ്മയുടെ പൊന്നുമോൾ എന്നും, ഡോക്‌ടർ മീനാക്ഷിക്ക് മഞ്ജു വാര്യർ എന്ത് സമ്മാനമാണ് നൽകിയതെന്നുമൊക്കെ നിരവധി പേർ കമന്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം മഞ്ജു വാര്യരും മീനാക്ഷിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്‌തതോടെ ആരാധകർ ഈ വാർത്ത ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്‌തു. കൂടാതെ മീനാക്ഷിക്കുള്ള ‘സമ്മാനം’ ആശംസ രൂപത്തിൽ മഞ്ജു വാര്യരുടെ ഫാൻസ് പേജിൽ വന്നിട്ടുണ്ട്. നടിമാരായ ലിസിയും അശ്വതി ശ്രീകാന്തുമൊക്കെ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആശംസ വന്നിരിക്കുന്നത്. ‘കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി’ എന്ന അടിക്കുറിപ്പോടെ മീനാക്ഷിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ മഞ്ജു മീനാക്ഷിയെ നേരിട്ട് കാണുകയോ വിളിക്കുകയോ ചെയ്‌തിട്ടുണ്ടോയെന്ന് വ്യക്തമല്ല.
എന്നാൽ അമ്മ-മകൾ ബന്ധം ഇരുവരും പവിത്രമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ആളുകളെ കാണിക്കാൻ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളുവെന്നും അമ്മയും മകളും നല്ല സ്നേഹത്തിലാണെന്നുമാണ് ഇതിൽ നിന്നും മനസിലാകുന്നത്. മകളുടെ സ്നേഹം ആവശ്യത്തിൽ അധികം കിട്ടുന്നത് കൊണ്ട് തന്നെയാകും പുഞ്ചിരിയോടെ സ്വപ്നങ്ങൾക്ക് പിന്നാലെ മഞ്ജു സഞ്ചരിക്കുന്നതും. എപ്പോഴും ചിരിച്ച മുഖത്തോടെ കാണപ്പെടുന്നതും. മീനാക്ഷിയും മഞ്ജുവിനെപ്പോലെ തന്നെയാണ്. എപ്പോഴും ഒരു ചെറു പുഞ്ചിരി മുഖത്തുണ്ടാകും. ഒന്നും ഷോ ഓഫ് ചെയ്യാൻ ശ്രമിക്കാറുമില്ല. പതിമൂന്ന് വയസ് വരെ അമ്മയുടെ സ്നേഹം അനുഭവിച്ചിരുന്ന മകൾ അത് നഷ്ടപ്പെട്ട് കഴിയുമ്പോൾ തകർന്നുപോകും. എന്നാൽ മീനാക്ഷി വളരെ സന്തോഷവതിയായാണ് ജീവിക്കുന്നത്. ഡാൻസ്, വാഹനകമ്പം, കൊറിയോഗ്രഫി എല്ലാമായി അമ്മയുടെ മകളായി മുന്നോട്ട് പോവുകയാണ്. അതിന് അർത്ഥം അച്ഛനും അമ്മയും മീനാക്ഷിക്ക് ഒപ്പമുണ്ടെന്ന് തന്നെയാണ്. ക്യാമറ കണ്ണുകളിൽ ഉൾപ്പെടാതെ അമ്മയും മകളും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടാകാം എന്ന് തന്നെ ഉറപ്പിക്കുകയാണ് ആരാധകർ. 1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. മീനാക്ഷി ദിലീപിനൊപ്പമാണ്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്.
