Connect with us

കാജോൾ ആശുപത്രിയിൽ… ഞെട്ടലോടെ ആരാധകർ

Social Media

കാജോൾ ആശുപത്രിയിൽ… ഞെട്ടലോടെ ആരാധകർ

കാജോൾ ആശുപത്രിയിൽ… ഞെട്ടലോടെ ആരാധകർ

കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കികാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. കഴിഞ്ഞ ദിവസമായിരുന്നു കജോളിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ കണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ആരേയും ഗൗനിക്കാതെ തിരക്കിട്ട് നടന്നുനീങ്ങുന്നതിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയെ കാണുന്നതിന് വേണ്ടിയായിരിക്കും താരമെത്തിയത് എന്ന നിഗമനത്തിലാണ് ചില ആരാധകര്‍. കഴിഞ്ഞ നവംബറിലും തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ താരമാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതോടെയാണ് ആരാധകരുടെ ആധിയും തുടങ്ങിയത്. താരപത്‌നി എന്തിനാണ് എത്തിയതെന്നും കുടുംബത്തില്‍ ആര്‍ക്കാണ് അസുഖമെന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. കജോളിന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. കജോളിന്റെ അമ്മയായ തനൂജയ്ക്ക് വയ്യെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

kajol hospital

Continue Reading
You may also like...

More in Social Media

Trending