Uncategorized
കവിത സമാഹാരത്തിന്റെ പണിപ്പുരയിൽ! കാത്തിരിക്കണം.. കട്ട സപ്പോർട്ടുമായി വിസ്മയ മോഹൻലാൽ
കവിത സമാഹാരത്തിന്റെ പണിപ്പുരയിൽ! കാത്തിരിക്കണം.. കട്ട സപ്പോർട്ടുമായി വിസ്മയ മോഹൻലാൽ
മോഹൻലാൽ എന്ന മഹാനടന്റെ മകനായിട്ടും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ഹിറ്റ് സിനിമകളിലെ നായകൻ കൂടിയാണ് പ്രണവ്. എന്നാൽ താര പകിട്ട് ഒട്ടുമില്ലാത്ത ജീവിതമാണ് പ്രണവിന്റേത്. പ്രണവിന്റെ ലാളിത്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്. ഒറ്റയ്ക്ക് ചെലവ് ചുരിക്കി യാത്ര ചെയ്യുക എന്നത് പ്രണവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ബാഗും തൂക്കി സാധാരണക്കാരനായിട്ടാണ് പ്രണവ് യാത്ര പോകാറുള്ളത്. അഭിമുഖങ്ങളിലോ സിനിമാ പ്രമോഷൻ പരിപാടികളിലോ ഒന്നും പ്രണവ് എത്താറില്ല. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.
കവിത സമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നും കാത്തിരിക്കണമെന്നുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ‘ലൈക്ക് ഡിസേർട്ട് ഡ്യൂൺ’ എന്ന പേരും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. നേരത്തെ സഹോദരി വിസ്‌മയ മോഹൻലാൽ എഴുതിയ പുസ്‌തകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ ‘ എന്നാണ് പുസ്‌തകത്തിന്റെ പേര്. മോഹൻലാൽ തന്നെയാണ് മകളുടെ പുസ്‌തകത്തെക്കുറിച്ച് അന്ന് ആരാധകരെ അറിയിച്ചത്.
ഇതിനുപിന്നാലെയാണ് തന്റെ പുസ്തകത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രണവ് രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം’ സിനിമയിലെ നായകകഥാപാത്രമായ മുരളി പ്രണവിലേക്ക് പ്രവേശിച്ചതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. കാടും മലയും കുന്നും കയറി കണ്ട കാഴ്ചകൾ പകർന്ന ഊർജവും അനുഭവവും ചേർന്ന വരികൾ പ്രണവിന്റെ തൂലികയിൽ നിന്നും പ്രതീക്ഷിക്കാം ..
അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത “വർഷങ്ങൾക്ക് ശേഷം” ആണ് പ്രണവ് മോഹൻലാലിന്റേതായി അവസാനം പുറത്തുവന്ന ചിത്രം. സിനിമയിൽ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. ഹൃദയം, ആദി, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിരുന്നു.
