Connect with us

കഴിഞ്ഞ 12 കൊല്ലമായി ഞാൻ തനിച്ചായിരുന്നു. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും വീണ്ടും വിവാഹിതയാകണമെന്ന് തോന്നിയിട്ടില്ല!! ഒരു ആത്മാവിന്റെ സ്ത്രീ-പുരുഷ വകഭേദമാണ് ഞങ്ങളെന്ന് തോന്നി!!

Uncategorized

കഴിഞ്ഞ 12 കൊല്ലമായി ഞാൻ തനിച്ചായിരുന്നു. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും വീണ്ടും വിവാഹിതയാകണമെന്ന് തോന്നിയിട്ടില്ല!! ഒരു ആത്മാവിന്റെ സ്ത്രീ-പുരുഷ വകഭേദമാണ് ഞങ്ങളെന്ന് തോന്നി!!

കഴിഞ്ഞ 12 കൊല്ലമായി ഞാൻ തനിച്ചായിരുന്നു. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും വീണ്ടും വിവാഹിതയാകണമെന്ന് തോന്നിയിട്ടില്ല!! ഒരു ആത്മാവിന്റെ സ്ത്രീ-പുരുഷ വകഭേദമാണ് ഞങ്ങളെന്ന് തോന്നി!!

ഭർത്താവും ഗഗൻയാൻ ദൗത്യ സംഘത്തിലെ അംഗവുമായ പ്രശാന്ത് നായരെ കുറിച്ച് കൂടുതൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലെന. വൈറലായ തന്റെ വീഡിയോ കണ്ടിട്ടാണ് പ്രശാന്ത് തന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചതെന്ന് ലെന പറയുന്നു. ഞങ്ങൾ സംസാരിച്ചു, വീട്ടുകാരും സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തുന്നത്. ഒരു ആത്മാവിന്റെ സ്ത്രീ-പുരുഷ വകഭേദമാണ് ഞങ്ങളെന്ന് തോന്നിയിട്ടുണ്ടെന്നും ലെന പറഞ്ഞു.

‘ കഴിഞ്ഞ 12 കൊല്ലമായി ഞാൻ തനിച്ചായിരുന്നു. ഇക്കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും വീണ്ടും വിവാഹിതയാകണമെന്ന് തോന്നിയിട്ടില്ല. അതിന് ഒരു കാരണം ആത്മീയതയാണ്. ആത്മീയമായി ആരെങ്കിലുമായി ഞാൻ വൈബ് ചെയ്യുമെന്ന് ഞാൻ ആലോചിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. കാരണം ആ രീതിയിൽ മനസിലാക്കുന്ന ആളുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ പ്രശാന്ത് വേദശാസ്ത്രത്തിൽ അറിവുള്ള, മെഡിറ്റേറ്റർ ആയൊരാളാണ്. ഞങ്ങൾ ആത്മീയതയെ കുറച്ച് നീണ്ട സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതാണ് ഞങ്ങളെ ഒരുമിപ്പിച്ചതിലെ ഒരു അടിത്തറ.

രണ്ടാമത്തെ കാര്യം ആർട്ടിനോടും സിനിമയോടുമൊക്കെയുള്ള ഞങ്ങളുടെ ഇഷ്ടമാണ്. എന്നെ ഫൈറ്റർ സിനിമ കാണിക്കാൻ പ്രശാന്ത് കൊണ്ടുപോയിരുന്നു. ഒരു ഫൈറ്റർ പൈലറ്റ് എന്ന നിലയിലുള്ള ജീവിതം വേറെത്തന്നെയൊരു അനുഭവമാണ്. പ്രശാന്ത് ഒരു പഠിപ്പിസ്റ്റാണ്. ഞങ്ങൾ രണ്ട് പേരും പുതി കാര്യങ്ങൾ പഠിക്കാൻ താത്പര്യം പുലർത്തുന്നയാളാണ്. പാചകത്തിലും പബ്ലിക് സ്പീക്കിങ്ങിലും സ്ക്രിപ്റ്റ് റൈറ്റിംഗിലുമെല്ലാം ഓൺലൈൻ കോഴ്സുകൾ ചെയ്തിട്ടുണ്ട്. പ്രശാന്ത് നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്ത വ്യക്തിയാണ്. യുഎസ് എയർഫോഴ്സ് സ്റ്റാഫ് കോളേജിൽ നിന്നുള്ള റാങ്ക് ഹോൾഡറാണ് പ്രശാന്ത്, രണ്ട് ബിരുദാനന്തര ബിരുദവും എംടെക്കും എംഫിലുമൊക്കെയുള്ളയാളാണ്.

ആ ബുദ്ധിജീവിത്തരവും ഞങ്ങളെ കണക്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ നന്നായി വായിക്കുന്നവരാണ്. എല്ലാതരം സംഗീതവും ഇഷ്ടപ്പെടുന്നവരാണ്. നന്നായി ഭക്ഷണം ഇഷ്ടപ്പെടുന്നവരുമാണ്. എല്ലാവർക്കും അറിയാം പ്രശാന്ത് ഭയങ്കര ഫിറ്റായ മനുഷ്യനാണ്. ഭക്ഷണം എങ്ങനെ കഴിക്കണമെന്നും അദ്ദേഹം എന്നെ പഠിപ്പിച്ച് തന്നിട്ടുണ്ട്. എല്ലാ ഭക്ഷണങ്ങളും കഴിക്കും, പക്ഷേ അൽപം മാത്രം. അങ്ങനെയാകുമ്പോൾ രുചികളൊന്നും മിസ് ചെയ്യുന്നുമില്ല അതേസമയം വണ്ണം വെയ്ക്കുകയുമില്ല. ഇങ്ങനെ പോയാൽ വളരെ എളുപ്പം ഞാൻ അൽപം മെലിയാൻ സാധ്യതയുണ്ട്.

പ്രശാന്ത് ഭാഗമായ മിഷനെ കുറിച്ച് എനിക്ക് അറിയുകയേ ഇല്ല. അത് തീർത്തും രഹസ്യാത്മതകത പുലർത്തേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ എന്നോട് പറയേണ്ടെന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. ആ ദൗത്യത്തെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട്, നിനക്ക് ആശങ്കയും ഭയവുമില്ലേയെന്ന്. ഒരുപക്ഷേ എന്റെ സ്പിരിച്ചൽ മെച്യൂരിറ്റിയായിരിക്കാം എന്നെ ഭാര്യയായി തിരഞ്ഞെടുക്കാൻ അദ്ദേഹം തീരുമാനിച്ചതിന് പിന്നിൽ. ഞങ്ങൾ രണ്ട് പേരും വിധിയിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രോസസിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഭയമില്ല, മരണം എന്നതാണ് മനുഷ്യരുടെ ഭയം. പക്ഷേ ഞങ്ങളെ സംബന്ധിച്ച് അതൊരു സ്വാഭാവികമായൊരു കാര്യമാണ്. അടുത്ത മിനിറ്റിൽ എന്ത് സംഭവിക്കുമെന്ന് നമ്മുക്കറിയില്ല. അദ്ദേഹം ഒരു ഫൈറ്റർ പൈലറ്റാണ്. അത് തന്നെയാണല്ലോ അപകടകരം, അദ്ദേഹം വളരെ കാലമായി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും ഭയപ്പെടുത്തുന്നില്ല. ഞങ്ങൾ വിധിയിൽ വിശ്വസിക്കുന്നു’, ലെന പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top