വംശീയ, ജാതിയധിക്ഷേപം തുടര്‍ന്ന് നൃത്താധ്യാപിക സത്യഭാമ. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഒരാളുടേയും പേര് പറഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞോ?. പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. നിയമനടപടി സ്വീകരിക്കാം, പക്ഷേ തെളിവില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. ആര്‍എല്‍വി രാമകൃഷ്ണനെ പരിചയമില്ല. അഭിപ്രായം പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല. മോഹിനിയാട്ടം പെണ്‍കുട്ടികള്‍ തന്നെ അവതരിപ്പിക്കണം. പുരുഷന് അവതരിപ്പിക്കുന്നുണ്ടെങ്കില്‍ സൗന്ദര്യം വേണമെന്നും സത്യഭാമ മാധ്യമങ്ങളോടു പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ ഭാഗത്തു നിന്നുണ്ടായത് കടുത്ത വംശീയ അധിക്ഷേപമെന്ന് ആർ എൽ വി രാമകൃഷ്ണൻ പ്രതികരിച്ചു. തനിക്കെതിരെ മുമ്പും പല തവണ അധിക്ഷേപമുണ്ടായിട്ടുണ്ട്. വലിയ നടനായിട്ടും സഹോദരൻ കലാഭവൻ മണിക്കും സമാന രീതിയിൽ അധിക്ഷേപമുണ്ടായിട്ടുണ്ടെന്നും കടുത്ത നിയമനടപടിയുമായി മുന്നോട്ടു പോകുന്നു വെന്നും രാമകൃഷ്ണൻ പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...