Connect with us

കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല! ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു അയാളുടെ വാദം- ആര്യ

Uncategorized

കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല! ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു അയാളുടെ വാദം- ആര്യ

കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല! ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു അയാളുടെ വാദം- ആര്യ

മലയാളികളുടെ ഇഷ്ടതാരമാണ് ബഡായി ആര്യ. ബിഗ്‌ബോസിൽ എത്തിയതിന് പിന്നാലെയായിരുന്നു നിരവധി വിമർശങ്ങൾ ആരണ്യ നേരിടേണ്ടി വന്നത്. കഴിഞ്ഞ ബിഗ്‌ബോസ് മത്സരാർത്ഥി ജാസ്മിൻ ജാഫറിനെ വിമർശിച്ചതും സാക്കോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ ക്യൂ ആന്റ് എ യിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ആര്യ. നിരവധി ചോദ്യങ്ങളാണ് ആരാധകർ ആര്യയോട് ചോദിച്ചിരിക്കുന്നത്. ആര്യയോട് ആരാധകരിൽ ഒരാൾ ചോദിച്ച ചോ​ദ്യമായിരുന്നു ജീവിതത്തിൽ ഇതുവരെ പറഞ്ഞ ഏറ്റവും വലിയ നോ എന്താണെന്ന്. ഇതിന് മറുപടിയായി ആര്യ പറഞ്ഞത് ആര്യയുടെ മുൻ കാമുകൻ ആര്യയോട് പറഞ്ഞ ഒരു കാര്യമാണ്. കമ്മിറ്റ് ചെയ്യുകയോ. വിവാഹം ചെയ്യുകയോ ഇല്ല.

ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് മാതൃകയിൽ ബന്ധം തുടരാമെന്നായിരുന്നു അയാളുടെ വാദം. എന്നാൽ‌ അതുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തത് കൊണ്ട് നോ പറഞ്ഞുവെന്നും സ്വന്തം ജീവിതവുമായി മുന്നോട്ട് പോയെന്നും ആര്യ പറയുന്നു. ആ നോ തനിക്ക് ഒരുപാട് വേദനയുണ്ടാക്കിയെങ്കിലും ഏറ്റവും വലുതും മികച്ചതുമായ ആ നോയിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു എന്ന് ആര്യ പറയുന്നു. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും ആര്യ മറുപടി പറയുന്നുണ്ട്. ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കാൻ ഒരാളെ കണ്ടെത്തിയാൽ തീർച്ചയായും വിവാഹം ചെയ്യുമെന്നാണ് ആര്യ പറഞ്ഞത്. വരാനിരിക്കുന്ന ബി ബി മത്സരാർത്ഥികളോട് എന്താണ് പറയാനുള്ളത് എന്ന ചോ​ദ്യത്തിന് ജീവിതത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെങ്കിൽ ഷോയുടെ ഭാ​ഗമാകാം എന്നാണ് മറുപടി പറയുന്നത്.

Continue Reading
You may also like...

More in Uncategorized

Trending