Uncategorized
ഒരിക്കലും നഷ്ടപെട്ടത് ഓർത്തു ദുഖിക്കാൻ നിൽക്കരുത്.. ആരും ഒപ്പം ഇല്ലെങ്കിലും മുൻപോട്ട് പോയ്കൊണ്ടേ ഇരിക്കണം- എലിസബത്ത്
ഒരിക്കലും നഷ്ടപെട്ടത് ഓർത്തു ദുഖിക്കാൻ നിൽക്കരുത്.. ആരും ഒപ്പം ഇല്ലെങ്കിലും മുൻപോട്ട് പോയ്കൊണ്ടേ ഇരിക്കണം- എലിസബത്ത്
നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള തുറന്നപോര് നടക്കുകയാണ്. അതിനിടയിൽ ഇപ്പോഴിതാ ബാലയുടെ ഭാര്യ എലിസബത്ത് പങ്കുവച്ച വാക്കുകൾ കൂടി ശ്രദ്ധ ആകർഷിക്കുന്നത്. പൊതുവെ മോട്ടിവേഷണൽ വീഡിയോ പങ്കുവച്ചുകൊണ്ട് എലിസബത്ത് എത്താറുണ്ട്. ഇത്തവണയും എലിസബത്ത് ആ പതിവ് മുടക്കിയല്ല. ഒരു ഡോക്ടർ കൂടി ആയ എലിസബത്ത് മിക്കപ്പോഴും മെഡിക്കൽ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് എത്താറുമുണ്ട്. ഇടവേള അവസാനിപ്പിച്ചുകൊണ്ട് ഇപ്പോൾ പ്രൊഫെഷനിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് എലിസബത്ത്. അഹമ്മദാബാദിലെ ഒരു ആശുപത്രയിൽ ഡോക്ടർ ആയി സേവനം അനുഷ്‌ടിക്കുകയാണ് എലിസബത്ത്. ഡിപ്രെഷൻ ഉണ്ടായാൽ ഒരു മെഡിക്കൽ സപ്പോർട് എടുക്കണം എന്നാണ് എലിസബത്ത് പറയുന്നത്. മറ്റു അസുഖങ്ങൾ വന്നാൽ നമ്മൾ ആശുപത്രിയിൽ പോകുന്നത് പോലെയാണ് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ നമ്മൾ ഡോക്ടറെ കാണേണ്ടത്.
എന്നാൽ അതൊരു നാണക്കേട് പോലെയാണ് എല്ലാവരും കാണുന്നത് അങ്ങനെ അല്ല വേണ്ടത്.വൈദ്യ സഹായം വേണ്ടുന്ന അവസരങ്ങളിൽ ഉറപ്പായും അത് എടുക്കേണ്ടതാണ്. നമ്മൾക്ക് പല അവസരങ്ങളിലും ഒരു കാര്യം ആരോടും ഷെയർ ചെയ്യാൻ പോലും കഴിയാത്ത കാര്യങ്ങൾ ഉണ്ടാകും. എന്നാൽ ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. നമുക്ക് ഷെയർ ചെയ്യാൻ കഴിയുന്ന ആളുകളോട് അത് തുറന്നു പറയണം. മനസ്സിന്റെ ഭാരം കുറയ്ക്കണം. ആരോടും ഷെയർ ചെയ്യാൻ ആകില്ല എങ്കിൽ ഉറപ്പായും ഡോക്ടറുടെ സഹായം തേടുകയും മരുന്ന് എടുക്കുകയും വേണം. ആരും ഒപ്പം ഉണ്ടാകില്ല എന്ന് തോന്നും, അതോർത്ത് സങ്കടപെടരുത്; മരുന്ന് എടുക്കുന്നതാകും നല്ലത്. നമ്മൾ ലോങ്ങ് ടെം ഗോൾ എടുക്കുന്നതിലും നല്ലത്. ജീവിതത്തിൽ ചെറിയ ചെറിയ ഗോളുകൾ ഉൾപ്പെടുത്തുന്നതാണ്. ഒരു ദിവസം നമ്മുടെ ജീവിതത്തിൽ നടക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിയ്ക്കുക. അതൊക്കെ നേട്ടങ്ങൾ ആയി മാത്രം കരുതുക. അത് എല്ലാ ദിവസങ്ങളിലും ശീലം ആക്കുക. മെഡിറ്റേഷനും, നല്ല ആഹാരങ്ങളും കഴിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ ഇതൊന്നും അല്ല കാര്യങ്ങൾ, ബേബി സ്റ്റെപ്പ് വച്ച് ആണെങ്കിലും മുൻപോട്ട് പോവുക.
ആരും ഇല്ലെങ്കിലും ഒരു പ്രശ്നം ഇല്ല. നമ്മുടെ സന്തോഷം നമ്മൾ തന്നെയാണ് കണ്ടുപിടിക്കേണ്ടത്. വൈദ്യസഹായം വേണം എങ്കിൽ ഉറപ്പായും കാണണം. ഇപ്പോൾ ഓൺലെൻ ആയും സേവനങ്ങൾ ഉണ്ട്. ഒരിക്കലും നഷ്ടപെട്ടത് ഓർത്തു ദുഖിക്കാൻ നിൽക്കരുത്. ആരും ഒപ്പം ഇല്ലെങ്കിലും മുൻപോട്ട് പോയ്കൊണ്ടേ ഇരിക്കണം- എലിസബത് പറയുന്നു.
