Uncategorized
ഒന്ന് നിർത്തി പോകാമോ! ഇത്രയും കാലം താൻ സംസാരിച്ചില്ലേ, ഇനി അമൃതയും കുടുംബവും പറയട്ടെ! ബാലയ്‌ക്കെതിരെ വിമർശനം
ഒന്ന് നിർത്തി പോകാമോ! ഇത്രയും കാലം താൻ സംസാരിച്ചില്ലേ, ഇനി അമൃതയും കുടുംബവും പറയട്ടെ! ബാലയ്‌ക്കെതിരെ വിമർശനം
നടൻ ബാലയും അമൃതസുരേഷും തമ്മിലുള്ള തുറന്ന പോരാട്ടമാൻ സോഷ്യൽമീഡിയ കുറച്ച് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. മകളുടെ പ്രതികരണ വീഡിയോയ്ക്ക് ശേഷം ബാല മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം ഇരുവരുടെയും മകൾ കനത്ത സൈബർ ബുള്ളിയിങ് നേരിടുകയും, അമൃത സുരേഷ് രംഗത്ത് വരികയുമുണ്ടായി. മകൾ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ല എന്ന് പറഞ്ഞ് അതേ പല്ലവി ആവർത്തിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു പുതിയ വീഡിയോ ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിനു മുൻപ് വരെ മകളെ സ്നേഹിക്കുന്ന അച്ഛനെന്ന നിലയിൽ നിരവധിപ്പേർ ബാലക്ക് പിന്തുണ നൽകുമായിരുന്നു.
എന്നാൽ കാര്യങ്ങൾ ഇപ്പോൾ നേരെ തിരിച്ചായി. അമൃത മാത്രമല്ല, ബാലയുടെ ഭാര്യയായ എലിസബത്തും ഇദ്ദേഹത്തിൽ നിന്നും അകന്നതോടുകൂടിയാണ് ആരാധകർ കൊണ്ടിളകിയത്. പുതിയ വീഡിയോയുടെ താഴെയാണ് പലരുടെയും രൂക്ഷ പ്രതികരണം. പറഞ്ഞ വാക്ക് പാലിക്കും, താൻ സമാധാനപരമായി ഒഴിഞ്ഞു പോകും എന്നെല്ലാമാണ് നടൻ ബാലയുടെ പുത്തൻ വാഗ്ദാനങ്ങൾ. മുൻഭാര്യ അമൃതയ്ക്കായി തോക്കിൽ ഉരുണ്ട വച്ചിട്ടുണ്ട് എന്ന നിലയിൽ ഭീഷണിയുള്ളതായി അമൃതയുടെ അനുജത്തി അഭിരാമിയും അവരുടെ പേർസണൽ അസിസ്റ്റന്റ് ആയ കുക്കുവും വെളിപ്പെടുത്തിയിരുന്നു. അമൃത നേരിട്ട അതേ മോശം അനുഭവങ്ങളിലൂടെ എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറും കടന്നു പോയി എന്നും കുക്കു ആരോപിച്ചിരുന്നു. ഇവർ ജീവൻ വെടിയാൻ പോലും പലപ്പോഴും തീരുമാനിച്ചിരുന്നതായി കുക്കു പറഞ്ഞു. ബാല പറയുന്നത് അപ്പാടെ വിഴുങ്ങാൻ ഇപ്പോൾ ഫോളോവേഴ്‌സിന് താൽപ്പര്യമില്ല. പിന്തുണയ്ക്കാനോ സമാധാനിപ്പിക്കാനോ ആർക്കും ആഗ്രഹമില്ലാത്തതു പോലെ. പകരം, ഒന്ന് നിർത്തി പോകാമോ എന്നാണ് അവരുടെ ചോദ്യം. ഇത്രയും കാലം താൻ സംസാരിച്ചില്ലേ, ഇനി അമൃതയും കുടുംബവും പറയട്ടെ എന്ന പക്ഷക്കാരാണ് അവർ. ബാലയിൽ നിന്നും ജീവന് ഭീഷണി നേരിടുന്നു എന്നും അഭിരാമി സുരേഷ് വെളിപ്പെടുത്തിയിരുന്നു.
മകളെ സ്നേഹിക്കുന്ന അച്ഛനെങ്കിൽ, ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കണം എന്നും പലർക്കും പറയാനുണ്ട്. ചെറുപ്രായത്തിൽ തന്റെയും കുടുംബത്തിന്റെയും മനഃസമാധാനത്തിനു വേണ്ടി, മാധ്യമങ്ങൾക്ക് മുന്നിൽ വരേണ്ടിവന്നതിനെ കുറിച്ച് ചിലരെങ്കിലും അപലപിച്ചു. ഗാർഹിക പീഡനത്തിന് ഇരയായ ശേഷമാണ് വിവാഹമോചനത്തിന് ഒരുങ്ങിയത് എന്ന് അമൃത വെളിപ്പെടുത്തിയിരുന്നു.
