എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം.. അവർ ചെയ്തത് തെറ്റാണ്.. സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ
Published on
ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിൽ ആവേശം ടീം എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാമകൃഷ്ണൻ- സത്യഭാമ വിഷയത്തിൽ എന്താണ് ഫഹദിന്റെ നിലപാട് എന്നായിരുന്നു ചോദ്യം. ഇതിന് ‘എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം. അവർ ചെയ്തത് തെറ്റാണ്’, എന്നായിരുന്നു ഫഹദിന്റെ മറുപടി. അതേസമയം, സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.
Continue Reading
You may also like...
Related Topics:Fahadh Faasil, sathyabhama