ഉണ്ടയെ അന്ന് കളിയാക്കിയവർ എവിടെ ? ഉണ്ട വെറും ഉണ്ടയല്ല , ഒരു ഒന്നൊന്നര വെടിയുണ്ടയാണ് ! സിനിമയ്ക്ക്ട്രോളർമാരുടെ വക ട്രോളുകളുടെ പെരുമഴ
വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും തന്റെ അഭിനയ ചാതുര്യവും കൊണ്ട് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായിരിക്കുന്ന സൂപ്പർ താരമാണ് മമ്മൂക്ക . പ്രേക്ഷക ഹൃദയത്തിൽ അന്നും ഇന്നും മമ്മൂക്ക തന്റെ സ്ഥാനം ഭദ്രമായി സൂക്ഷിച്ചു പോരുകയാണ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തി . 2019 മമ്മൂക്കയുടെ വർഷമെന്ന് തന്നെ പറയാം . വ്യത്യസ്തമായ നാല് സിനിമകൾ കൊണ്ട് വീണ്ടും പ്രേക്ഷകരെ കീഴടക്കിയിരിക്കുകയാണ് മമ്മൂക്ക . ഒന്നിന് പുറകെ ഒന്നായി എല്ലാം വമ്പൻ ഹിറ്റായി മാറിയ ചിത്രങ്ങൾ . ഈ വര്‍ഷം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായി എന്ന ആത്മവിശ്വാസത്തിലാണ് മമ്മൂക്ക ഉണ്ടയുമായി എത്തിയത് . നൂറ് കോടിയും ഇരുന്നൂറ് കോടിയും പിറന്ന ഈ വര്‍ഷം മറ്റൊരു കിടിലന്‍ സിനിമയെ കൂടി വരവേൽച്ചിരിക്കുകയാണ് മമ്മൂക്ക .
അനുരാഗ കരിക്കിന് വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട . എന്നാല്‍ സിനിമയുടെ പേര് ഉണ്ട എന്ന് പ്രഖ്യാപിച്ചതോടെ കളിയാക്കലുകളുടെ കൊട്ടിഘോഷങ്ങൾ തന്നെ ഉണ്ടായിരുന്നു
സാമൂഹ്യ മാധ്യമത്തിൽ മമ്മൂട്ടിയെ വിമര്‍ശിച്ചും സിനിമയെ കളിയാക്കിയും പോസ്റ്റുകൾ നിറഞ്ഞൊഴുകി . ഇടയ്ക്ക് സിനിമയുടെ പേര് മാറ്റുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നെങ്കിലും അതേ പേര് തന്നെ നിശ്ചയിക്കുകയായിരുന്നു. ഒടുവിൽ തിയേറ്ററുകളിലേക്ക് ചിത്രം എത്തിയപ്പോൾ ചിത്രത്തിന് അത്രയും അനുയോജ്യമായ പേരുതന്നെയാണ് ഇട്ടിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ് . മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ റിയലിസ്റ്റിക് അഭിനയത്തിലൂടെയും മറ്റുമായി ഉണ്ട ഹിറ്റായി മാറികൊണ്ടിരിക്കുകയാണ് .
ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത ഉണ്ടയുടെ ആദ്യ പ്രതികരണങ്ങള്‍ വന്നപ്പോള്‍ മുതല്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഒരു മിനുറ്റ് പോലും വെറുപ്പിക്കാതെ അത്രയും പെര്‍ഫെക്ടായ ഒരു സിനിമയാണെന്ന അഭിപ്രായം ഉയര്‍ന്നു. ഇതോടെ സിനിമയിലെ ഓരോ താരങ്ങളെയും അവരുടെ പ്രകടനവും പലവിധത്തില്‍ വിലയിരുത്തപ്പെട്ടിരിക്കുകയാണ്. ഉണ്ട വെറും ഉണ്ടയല്ല, ഇത് ഒന്നൊന്നര വെടിയുണ്ട ആണെന്നാണ് ട്രോളന്മാര് പറയുന്നത്.
ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും പോസ്റ്ററുകളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ചിത്രത്തില്‍ വളരെ ചെറിയൊരു സീനില്‍ മാത്രമേ ഉള്ളുവെങ്കിലും സ്ക്രീന്‍ പ്രസന്‍സ് നൂറ് ശതമാനം മിന്നിച്ചിരിക്കുകയാണെന്നാണ് ട്രോളന്മാർ വിലയിരുത്തുന്നത്.
ഓരോ സിനിമകള്‍ കഴിയുംതോറും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഷൈന്‍ ടോം ചാക്കോ കാഴ്ച വെക്കുന്നത്. ഉണ്ടയില്‍ എച്ച്ടിആര്‍ ജോജോ സാംസണ് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ഷാര്‍പ്പ് ഷൂട്ട്സ് ലിസ്റ്റിലേക്ക് ഒരു അഡാറ് ഐറ്റം കൂടി എന്നാണ് ഷൈനിനെ ട്രോളന്മാർ വാഴ്ത്തപ്പെട്ടിരിക്കുന്നത് . ഒരൊറ്റ ട്രാന്സ്ഫര്മേഷന് കൊണ്ട് മണി സാര്‍ പിള്ളേരെ ഞെട്ടിച്ചെങ്കില്‍ തൊട്ടടുത്ത സീനില്‍ പിള്ളേര് മുഴുവന്‍ മണി സാറിനെ ഞെട്ടിച്ചിരിക്കുകയാണ്ണെന്ന് ട്രോളന്മാർ പറയുന്നു . സിനിമയില്‍ ഡയലോഗുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും ഗ്രിഗറി ചിരിപ്പിച്ചതിന് കൈയും കണക്കുമില്ലായിരുന്നു. ചിത്രത്തില്‍ രോമാഞ്ചം കൊള്ളിക്കുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചത്.
മമ്മൂട്ടിയുടെ സിനിമയാണെന്ന ലേബലില്‍ എത്തിയതാണെങ്കിലും ഒരു ഹീറോ ഓറിയന്റഡ് സിനിമ അല്ല. മറിച്ച് മമ്മൂക്കയെയും ഒരു ടീമിനെ മുഴുവനുമായും ഒരുപോലെ സ്ക്രീന്‍ സ്പേസ് കൊടുത്ത് ഒരുക്കിയ സിനിമയാണെന്നും, ഒരു താരത്തിന്റെയും സംവിധായകന്റെയും കഴിവിന്റെ മാത്രം ഫലമല്ല. ഒരു വിജയ കൂട്ടുകെട്ടിന്റെ നൂറ് ശതമാനമുള്ള വിജയത്തിന്റെ ഫലമാണ് ഉണ്ടയുടെ നേട്ടമെന്നും ട്രോളന്മാർ പറയുന്നു . യഥാര്‍ഥ കഥയെ ആസ്പദമാക്കി സിനിമ ഒരുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത്രയും കിടിലന്‍ സിനിമയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ട്രോളന്മാര് പറയുന്നത്.
മലയാളത്തിലെ റിയലിസ്റ്റിക് പോലീസ് സ്റ്റോറി ഇതുവരെ ആക്ഷന്‍ ഹീറോ ബിജു ആണെന്ന് കരുതിയെങ്കില്‍ അത് തെറ്റി . ആവനാഴിയിലൂടെ ബെസ്റ്റ് പ്രകടനം മമ്മൂക്ക നടത്തി. എന്നാല്‍ പെര്‍ഫെക്ട് ഉണ്ട ആണെന്ന് പറയാമെന്നാണ് ട്രോൾ ഇറക്കിയിരിക്കുന്നത് . മമ്മൂക്ക എപ്പോഴും സിംപിളായിട്ടാണ് പ്രേക്ഷകർക്ക് സർപ്രൈസുമായി എത്തുന്നത് . അത് ഇത്തവണയും ഭംഗിയായി നിറവേറ്റി .
യവനിക, ആവനാഴി, രാക്ഷസരാജാവ്, രൗദ്രം, ബ്ലാക്ക്, കസബ, സ്ട്രീറ്റ്ലൈറ്റ്സ്, അബ്രഹാമിന്റെ സന്തതികള്‍ എന്നിങ്ങനെയുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍ക്കൊപ്പം ഉണ്ടയെയും ഉൾപ്പെടുത്തിയിരിക്കുകയാണ്
പേരന്പ്, യാത്ര, മധുരരാജ, ഉണ്ട എന്നിങ്ങനെ നാല് സിനിമകളിലൂടെ 2019 ല്‍ ഏറ്റവുമധികം സ്കോര്‍ ചെയ്ത നടന് ആരാണെന്ന് ചോദിച്ചാല്‍ മമ്മൂക്കയാണെന്ന് പറയാം.
movie-unda-mammootty-troll rain-super dooper hit
