News
ഇഷ്ടതാരത്തിനെ കാണാനെത്തിയ വൃദ്ധനായ ആരാധകൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു… ആരാധകനെ ചീത്തവിളിച്ചു!!! വീഡിയോ വൈറലായതോടെ ശിവകുമാറിനെ പരിഹസിച്ച് സോഷ്യൽമീഡിയ
ഇഷ്ടതാരത്തിനെ കാണാനെത്തിയ വൃദ്ധനായ ആരാധകൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു… ആരാധകനെ ചീത്തവിളിച്ചു!!! വീഡിയോ വൈറലായതോടെ ശിവകുമാറിനെ പരിഹസിച്ച് സോഷ്യൽമീഡിയ
നടൻ സൂര്യയുടെയും കാർത്തിയുടെയും പിതാവാണ് ശിവകുമാർ. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോൾ പൊതു പരിപാടികളിൽ നിറ സാന്നിധ്യമാണ്. 1965 മുതൽ തെന്നിന്ത്യൻ സിനിമയുടെ ഭാഗമായിട്ടുള്ള ശിവകുമാർ മക്കൾ സിനിമയിൽ നിന്നും കോടികൾ സമ്പാദിക്കാൻ തുടങ്ങിയതോടെയാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അഭിനയത്തിൽ നിന്ന് വിരമിച്ചതിന് ശേഷം വിവിധ ബോധവൽക്കരണ പരിപാടികൾ, കോളേജ് ചടങ്ങുകൾ, ചലച്ചിത്രമേളകൾ, പുസ്തക പ്രകാശനങ്ങൾ തുടങ്ങിയവയിലെ സ്ഥിരം സാന്നിധ്യമാണ്. ഇടയ്ക്കിടെ വിവാദങ്ങളിൽ ഉൾപ്പെടാറുള്ള ശിവകുമാറിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സ്നേഹം പ്രകടിപ്പിക്കാനെത്തിയ ആരാധകനെ ദയാദാക്ഷണ്യമില്ലാതെ ശിവകുമാർ അപമാനിക്കുന്നത് വൈറൽ വീഡിയോയിൽ വ്യക്തമായി കാണാം.’
ഇഷ്ടതാരത്തിനെ കാണാനെത്തിയ വൃദ്ധനായ ആരാധകൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും ആരാധകനെ ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിനെയാണ് വൈറൽ വീഡിയോയിൽ കാണാൻ സാധിക്കുക. പാഷാ കറുപ്പയ്യ രചിച്ച ഇപ്പിത്താൻ ഉരുവാനേൻ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസൻ മണി മണ്ഡപത്തിൽ എത്തിയ ശിവകുമാറിന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു ആരാധകൻ ഒരു ഷാൾ സമ്മാനമായി കൊണ്ടുനൽകി. എന്നാൽ ആ പ്രവൃത്തി ഇഷ്ടപ്പെടാതിരുന്ന ശിവകുമാർ ഷാൾ വാങ്ങി വലിച്ചെറിഞ്ഞു. ശേഷം ആരാധകനെ മൈന്റ് ചെയ്യാതെ നടന്നപോയി. നിലത്ത് വീണ് കിടന്ന ഷാൾ തുടച്ച് എടുത്ത് ആരാധകൻ ശിവകുമാറിന് പിന്നാലെ ചെന്നെങ്കിലും താരം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.
വീഡിയോ വൈറലായതോയടെ ശിവകുമാറിനെ വിമർശിക്കുകയും പരിഹസിക്കുകയുമാണ് സോഷ്യൽമീഡിയ. വലിച്ചെറിഞ്ഞിട്ടും പിന്നാലെ കൊണ്ടുവന്നില്ലേ..?, തനിക്ക് മനുഷ്യത്വം എന്നൊന്നില്ലേ?, ഇഷ്ടമില്ലെങ്കിൽ വാങ്ങിതിരിക്കണം വലിച്ചെറിയേണ്ട ആവശ്യമുണ്ടോ എന്നിങ്ങനെ എല്ലാമാണ് ശിവകുമാറിനെ വിമർശിച്ച് ഉയരുന്ന ചോദ്യങ്ങൾ. ശിവകുമാറിന്റെ മക്കളും നടന്മാരുമായ സൂര്യയെയും കാർത്തിയേയും ടാഗ് ചെയ്തുകൊണ്ടും ആളുകൾ നിരവധി രംഗത്ത് എത്തുന്നുണ്ട്.അച്ഛനെ നിലയ്ക്ക് നിർത്തണമെന്നും ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങിൽ വിളിക്കുന്നതെന്നും വിമർശകർ ചോദിക്കുന്നുണ്ട്. നിങ്ങളോടുള്ള ബഹുമാനം നിങ്ങളുടെ അച്ഛന്റെ പെരുമാറ്റം കാരണം നഷ്ടമാവുകയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകരോട് ശിവകുമാർ ആദ്യമായിട്ടല്ല മോശമായി പെരുമാറുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ചടങ്ങിൽ സെൽഫി എടുക്കാൻ എത്തിയ ആരാധകന്റെ ഫോൺ ശിവകുമാർ എറിഞ്ഞുടച്ചു. സംഭവം വിവാദമായതോടെ താരം പിന്നീട് പരസ്യമായി ക്ഷമാപണം നടത്തി ആരാധകന് പുതിയ ഫോൺ നൽകി.
നാട മുറിക്കാനായി എത്തിയപ്പോഴാണ് ഒരാള്‍ സമീപത്ത് നിന്ന് സെല്‍ഫി എടുക്കുന്നത് ശിവകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെട്ടന്ന് ക്ഷുഭിതനായ ശിവകുമാര്‍ ഇടംകൈ കൊണ്ട് ആ മൊബൈല്‍ ഫോണ്‍ തട്ടിക്കളയുകയായിരുന്നു. വിമാനത്താവളത്തിലോ മറ്റ് പൊതുചടങ്ങുകളിലോ എന്ന് വേണ്ട ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍പ്പോലും ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഒരു മടിയും കാട്ടുന്ന ആളല്ല ഞാന്‍. എന്നാല്‍ ഈ കാര്യത്തില്‍ എല്ലാവരും പാലിക്കേണ്ട ഒരു മര്യാദയുണ്ട്. സെലിബ്രിറ്റികളും അല്‍പം സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. അവരുടെ സ്വകാര്യതയെ ആളുകള്‍ മാനിക്കേണ്ടതുമാണ്. ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ് അനാവാദം ചോദിക്കുന്നതാണ് മര്യാദ. സെലിബ്രിറ്റിയെ ഒരു പൊതുമുതലായി കണക്കാക്കാനാവില്ല. ചടങ്ങിന് എത്തിയപ്പോള്‍ 20-25 ആളുകള്‍ വളണ്ടിയര്‍മാരെയും സുരക്ഷാഭടന്മാരെയും തള്ളിമാറ്റി സെല്‍ഫിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അന്ന് സംഭവത്തിൽ വിശദീകരണം നൽകി ശിവകുമാർ പറഞ്ഞത്.